ബിജെപിയെ നേരിടണമെങ്കിൽ സ്വന്തം പ്രത്യയശാസ്ത്രത്തേക്കുറിച്ച് കോണ്‍ഗ്രസിന് വ്യക്തമായ ധാരണ ആവശ്യം- തരൂർ


1 min read
Read later
Print
Share

ശശി തരൂർ | Photo: ANI

റായ്പുര്‍: ബിജെപിയെ നേരിടണമെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സ്വന്തം പ്രത്യയശാസ്ത്രത്തേക്കുറിച്ചുള്ള വ്യക്തമായ ധാരണ ആവശ്യമാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പി.യുമായ ശശി തരൂര്‍. ഇന്ത്യയ്ക്കായി കോണ്‍ഗ്രസ് പോരാടുന്നിടത്തോളം രാജ്യത്തിന്റെ ഭാവി ശോഭനമാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. റായ്പുരില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തരൂര്‍.

ബില്‍ക്കിസ് ബാനു കേസിലെ പ്രതികളുടെ മോചനത്തിനെതിരെയും പശുക്കടത്ത് ആരോപിച്ചുള്ള അക്രമങ്ങള്‍ക്കെതിരേയും കോണ്‍ഗ്രസ് കൂടുതല്‍ ശക്തമായ പ്രതികരണം നടത്തേണ്ടതായിരുന്നെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. നിലവിലുള്ള ചങ്ങാത്ത മുതലാളിത്തം രാജ്യത്തെ സമ്പത്തു മുഴുവന്‍ ഭരിക്കുന്നവരുടെ ചങ്ങാതികളായ ചെറിയ ഒരു ശതമാനം ആളുകളുടെ കൈകളിലേക്ക് എത്തിച്ചിരിക്കുകയാണെന്നും തരൂര്‍ പറഞ്ഞു.

നമ്മുടെ രാജ്യത്തിന് സാമ്പത്തിക വളര്‍ച്ച ആവശ്യമാണെന്നും അത് പാര്‍ശ്വവത്കരിക്കപ്പെട്ട സാധാരണക്കാരായ ജനങ്ങള്‍ക്ക് ഉപകാരപ്പെടണമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. നിയന്ത്രണ രേഖയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചൈനയെക്കുറിച്ചുള്ള ഇന്ത്യയുടെ നയത്തെ ന്യായീകരിച്ച വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനെ തരൂര്‍ വിമര്‍ശിക്കുകയും ചെയ്തു.

Content Highlights: shashi tharoor on congress ideology to tackle bjp

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
odish

3 min

ഒഡിഷ ദുരന്തത്തിലേക്ക് നയിച്ച ആ സിഗ്നല്‍ തകരാര്‍ എങ്ങനെ സംഭവിച്ചു; അപകടത്തിന്റെ പുകമറ നീങ്ങുന്നു

Jun 3, 2023


MAMATA

2 min

'ഇപ്പോള്‍ മന്ത്രി നിങ്ങളാണ്, സുരക്ഷാ നിര്‍ദേശങ്ങള്‍ ഞാന്‍തരാം'; റെയില്‍വെ മന്ത്രിയോട് മമത

Jun 3, 2023


Ashwini Vaishnaw

4 min

സുരക്ഷയ്ക്ക് പ്രാധാന്യമെന്ന് ആവര്‍ത്തിക്കുമ്പോഴും പിഴച്ചതെവിടെ? മന്ത്രിയുടെ കസേര തെറിക്കുമോ?

Jun 3, 2023

Most Commented