'ജനാധിപത്യം സിന്ദാബാദ്'; തരൂരും ഖാര്‍ഗെയും സോണിയയും ഒറ്റനിരയില്‍, ചിത്രവുമായി കോണ്‍ഗ്രസ്


Photo Courtesy: https://twitter.com/INCIndia

ഫോട്ടോയില്‍ കാണുന്ന, ഒറ്റനിരയിലുള്ള മൂന്നു കസേരകള്‍. അതില്‍ നടുവിലത്തെ കസേരയില്‍ നിലവിലെ എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഒരുവശത്ത് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഖാര്‍ഗെയോട് എതിരിട്ട ശശി തരൂര്‍. മറുവശത്ത് മുന്‍ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും. കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച ഈ ചിത്രം വൈറലാവുകയാണ്.

'ജനാധിപത്യം സിന്ദാബാദ്' എന്ന കുറിപ്പും ചിത്രത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്. മാത്രമല്ല, ഈ ചിത്രവും ട്വീറ്റും പിന്‍ ചെയ്തുവെച്ചിട്ടുമുണ്ട്. മൂന്നു നേതാക്കളും സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിധത്തിലുള്ളതാണ് ചിത്രം. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പു വേളയിലും ഫലപ്രഖ്യാപനശേഷവും തരൂരിനെതിരേ രൂക്ഷപ്രതികരണം നടത്തിയ കൊടിക്കുന്നില്‍ സുരേഷിനെയും ചിത്രത്തില്‍ കാണാം. രണ്ടാമത്തെ നിരയിലാണ് അദ്ദേഹം ഉള്ളത്.
Content Highlights: shashi tharoor, mallikarjun kharge and sonia gandhi photo with democracy zindabad tweet become viral


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented