തരൂരിന്റെ പ്രകടന പത്രികയിലെ ഭൂപടം വിവാദമായി, തിരുത്തി; അകലംപാലിച്ച് കോണ്‍ഗ്രസ്


നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം പ്രകടനപത്രിക മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്ന ശശി തരൂർ |ഫോട്ടോ:ANI

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തിരുവനന്തപുരം എംപി ശശി തരൂരിന് തുടക്കത്തിലേ കല്ലുകടി. മത്സരത്തിന്റെ ഭാഗമായി തരൂര്‍ ഇറക്കിയ പ്രകടനപത്രികയിലെ ഭൂപടം വിവാദത്തിലായി. ജമ്മുകശ്മീരിന്റേയും ലഡാക്കിന്റേയും ഭാഗങ്ങള്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടമാണ് തരൂര്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വിവാദത്തിന് പിന്നാലെ ഇതില്‍ തിരുത്തല്‍ വരുത്തി.

തരൂര്‍ തന്നെയാണ് ഇതിന് വിദശീകരണം നല്‍കേണ്ടതെന്നും ഗുരതമായ തെറ്റാണെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വിവാദത്തില്‍ നിന്ന് അകലംപാലിച്ചു. വിവാദ ഭൂപടത്തില്‍ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് വാക്താവ് ജയ്‌റാം രമേശാണ് ഉത്തരവാദിത്തം തരൂരിനാണെന്ന് വ്യക്തമാക്കിയത്.'കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ തന്റെ പ്രകടനപത്രികയില്‍ ഇന്ത്യയുടെ വികൃതമായ ഭൂപടം ഇടുന്നു. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയിലാണെന്ന് പറയുമ്പോള്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ ആകാന്‍ നോക്കുന്ന ആള്‍ ഇന്ത്യയെ ഛിന്നഭിന്നമാക്കാന്‍ ശ്രമിക്കുന്നു. ഇതിലൂടെ ഗാന്ധിമാരുടെ പ്രീതി കിട്ടുമെന്ന് കരുതിയിരിക്കാം...' അമിത് മാളവ്യ ട്വീറ്റ് ചെയ്തു.

ഇതിന് മറുപടിയായുള്ള ജയ്‌റാം രമേശിന്റെ മറുപടി ഇങ്ങനെയായിരുന്നു..'ഭാരത് ജോഡോ യാത്ര കര്‍ണാടകയിലേക്ക് കടന്നതോടെ ബിജെപിയുടെ പരിഭ്രാന്തി പ്രകടമാണ്. ബിജെപിയുടെ 'ഐ ട്രോള്‍ സെല്‍' (ഐടി സെല്‍) ഭാരത് ജോഡോ യാത്രയേയും രാഹുല്‍ ഗാന്ധിയേയും ലക്ഷ്യംവെക്കുന്നതിനും കളങ്കപ്പെടുത്തുന്നതിനും ഏത് ദുര്‍ബ്ബലമായ ഒഴികഴിവുകളും തേടും. ഈ ഗുരുതരമായ തെറ്റ് വിശദീകരിക്കാന്‍ ഡോ.തരൂരിനും അദ്ദേഹത്തിന്റെ സംഘത്തിനും കഴിയും.

'ആരും മനഃപൂര്‍വം ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നില്ല. വോളണ്ടിയര്‍മാരുടെ ഒരു ചെറിയ സംഘം ഒരു തെറ്റ് ചെയ്തു. ഞങ്ങള്‍ അത് ഉടനടി തിരുത്തി, പിശകിന് നിരുപാധികം ഞാന്‍ ക്ഷമ ചോദിക്കുന്നു' തരൂര്‍ ട്വിറ്ററിലൂടെ വിവാദത്തില്‍ വിശദീകരിച്ചു.

മൂന്ന് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യയുടെ ഭൂപടത്തെ ചൊല്ലി ശശി തരൂര്‍ വിവാദത്തിലകപ്പെടുന്നത്. 2019 പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരവുമായി ബന്ധപ്പെട്ട് ഇറക്കിയ ലഘുലേഖയിലാണ് സമാനമായ ഭൂപടം പ്രത്യക്ഷപ്പെട്ടത്. വിവാദത്തെ തുടര്‍ന്ന് അന്നും തിരുത്തല്‍ വരുത്തുകയുണ്ടായി. ഒരു പ്രദേശത്തെയല്ല.ഇന്ത്യയിലെ ജനങ്ങളെയാണ് ചിത്രീകരിച്ചതെന്നായിരുന്നു അന്ന് അദ്ദേഹം നല്‍കിയ വിശദീകരണം.

ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം പുറത്തിറക്കിയ 'തിങ്ക് ടുമാറോ, തിങ്ക് തരൂര്‍' എന്ന പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് യൂണിറ്റുകള്‍ പ്രതിനിധീകരിച്ച് പോയിന്റുകളില്‍ ചിത്രീകരിച്ച ഭൂപടമാണ് ഇപ്പോള്‍ വിവാദത്തിലായത്.

Content Highlights: Shashi Tharoor Makes Map Blunder In Manifesto For Congress Polls-corrected


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented