ന്യൂഡല്‍ഹി: പ്രായപൂര്‍ത്തി ആയവര്‍ തമ്മിലുള്ള ലൈംഗികത നിയമവിധേയമാക്കുന്ന ഭേദഗതിക്കായി ശശി തരൂര്‍ ലോക്സഭയില്‍ സ്വകാര്യ ബില്ലിനു ശ്രമിച്ചെങ്കിലും വോട്ടെടുപ്പിലൂടെ ഭരണപക്ഷം അവതരണാനുമതി നിഷേധിച്ചു.
സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ 377-ാം വകുപ്പ് ഭേദഗതി ചെയ്യുന്ന ബില്ലാണ് ശശി തരൂര്‍ അവതരിപ്പിക്കാനിരുന്നത്.
രാജ്യത്തെ ഒരു വിഭാഗം ആളുകളുടെ ഈ ആവശ്യത്തോട് കേന്ദ്രസര്‍ക്കാര്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നതിനിടെയാണ് തരൂരിന്റെ നീക്കം. നിയമത്തിന്റെ കാര്യത്തില്‍ പുനരാലോചന ഇല്ലെന്നാണ് നിയമമന്ത്രി സദാനന്ദ ഗൗഡ കഴിഞ്ഞ ജൂണില്‍ പറഞ്ഞത്.
ലൈംഗിക ന്യൂനപക്ഷങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗിച്ച് 2013ല്‍ ഡല്‍ഹി ഹൈക്കോടതി 377-ാം വകുപ്പ് റദ്ദാക്കിയിരുന്നു. എന്നാല്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി വിഷയം കേന്ദ്ര സര്‍ക്കാരിന് വിടുകയായിരുന്നു. 377-ാം വകുപ്പ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പാര്ലമെന്റി്ന് മാത്രമാണ് അധികാരമെന്നാണ് സുപ്രീംകോടതി പറഞ്ഞത്.
ലോകത്ത് നിരവധി രാജ്യങ്ങളില്‍ സ്വവര്‍ഗ ലൈംഗികത ഇപ്പോള്‍ കുറ്റകരമല്ലാതാക്കിയിയിട്ടുണ്ട്. യു.എസില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി അവിടത്തെ സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..