ശശി തരൂർ| Photo: PTI
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ കവിതയുമായി ശശി തരൂര്‍. ഉറുദു കവി മജ്‌റൂഹ് സുല്‍ത്താന്‍പുരിയുടെ വരികളാണ് തരൂര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
''ഞാന്‍ ഒറ്റയ്ക്ക് ലക്ഷ്യത്തിലേക്ക് നടന്ന് തുടങ്ങി, ആളുകള്‍ അതിനൊപ്പം ചേര്‍ന്നു, ഒരാള്‍ക്കൂട്ടമായി മാറി'' എന്നാണ് തരൂര്‍ പങ്കുവെച്ച വരികളുടെ അര്‍ത്ഥം. തിരഞ്ഞെടുപ്പിന്റെ പ്രചരണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുന്ന തനിക്ക് പിന്തുണയേറുന്നവെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടുള്ളതാണ് കവിത.
കോണ്‍ഗ്രസ് അധ്യക്ഷതിരഞ്ഞെടുപ്പിനായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനൊരുങ്ങുകയാണ് തരൂര്‍. ദിഗ് വിജയ് സിങ്ങ്, അശോക് ഗല്‌ഹോത്ത് തുടങ്ങിയവരാണ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്ന മറ്റുള്ളവര്‍. അന്തിമതീരുമാനം വന്നിട്ടില്ല.
നിലവില്‍ തരൂര്‍ മാത്രമാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുളഅള മത്സര സന്നദ്ധത അറിയിച്ചിട്ടുള്ളത.് സെപ്റ്റംബര്‍ 30-ന് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. സെപ്റ്റബര്‍ 30-നാണ് പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തിയതി. എന്നാല്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തരൂരിന് എതിരാളി ആര് എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
Content Highlights: shashi tharoor congress president election urudu poem
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..