പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഭരണകാലത്തും ബിജെപി ഭരണകാലത്തുമുള്ള ഭക്ഷ്യ വസ്തുക്കളുടെ വില വ്യത്യാസം ചൂണ്ടിക്കാട്ടി ശശി തരൂര്‍ എംപി. അരി, ഗോതമ്പ്, പച്ചക്കറി, പാല്, എണ്ണ തുടങ്ങിയ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയില്‍ വന്ന മാറ്റമാണ് കോണ്‍ഗ്രസ് എംപി പട്ടികപ്പെടുത്തിയിരിക്കുന്നത്. 'യുപിഎയും എന്‍ഡിഎയും തമ്മിലുള്ള മറ്റൊരു വ്യത്യാസം കൂടിയാണിത്. നിങ്ങള്‍ ഇത് ദിവസവും അനുഭവിക്കുന്നു', പട്ടികയോടൊപ്പം തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
2014-ലേയും 2022-ലേയും ഭക്ഷ്യവസ്തുക്കളുടെ വില വ്യത്യാസമാണ് അദ്ദേഹം പട്ടികപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ വനസ്പതിക്കാണ് ഏറ്റവും കൂടുതല്‍ വില വര്‍ധനവുണ്ടായിട്ടുള്ളത്. 2014-ല്‍ 73.47 രൂപ ഉണ്ടായിരുന്ന വനസ്പതിക്ക് ഇന്ന് 160.17 രൂപയാണ്. 118 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. പാംഓയിലിന്റെ വിലയില്‍ 109 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. 74.58 രൂപയുണ്ടായിരുന്ന പാം ഓയിലിന് ഇന്നത്തെ വില 155.89 രൂപ.
അരി, ഗോതമ്പ്, പരിപ്പ്, പഞ്ചാസാര, പാല്, തേയില, ഉപ്പ്, ഉരുളക്കിഴങ്ങ്, തക്കാളി, ഉള്ളി, തുടങ്ങിയ ഭക്ഷ്യഉത്പന്നങ്ങള്‍ക്ക് പത്ത് മുതല്‍ 60 ശതമാനംവരെയാണ് വില വര്‍ധനവുണ്ടായിട്ടുള്ളതെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്ത പട്ടികയില്‍ പറയുന്നു.
Content Highlights: Shashi Tharoor compares commodity prices between UPA and NDA time
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..