ന്യൂഡല്‍ഹി: മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായ സംഭവത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനെ ക്രൂശിക്കുന്നതിനെതിരെ ശശി തരൂര്‍ എം.പി. മകന്‍ ലഹരിക്കേസില്‍ അകപ്പെട്ട് നില്‍ക്കുന്ന അവസ്ഥയില്‍ ഷാരൂഖ് ഖാനെ വ്യക്തിഹത്യ ചെയ്യുന്നത് ക്രൂരവിനോദമാണെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു. 

മയക്കുമരുന്നിന്റെ ഉപയോഗത്തേ പ്രോത്സാഹിപ്പിക്കുകയോ അത് ഉപയോഗിക്കുകയോ ചെയ്യുന്ന ആളല്ല താനെന്നും എന്നാല്‍ ഷാരൂഖിനെ ലക്ഷ്യമിട്ടുള്ള പ്രതികരണങ്ങള്‍ ശരിയല്ലെന്നുമാണ് തരൂരിന്റെ അഭിപ്രായം. കുറച്ച് ദയ അവരോട് കാണിക്കണമെന്നും തരൂര്‍ പറഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് മുംബൈ തീരത്ത് ആഡംബര കപ്പലില്‍ നിന്ന് ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരേ വ്യാഴാഴ്ച വരെ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.

Content Highlights: Shashi Tharoor asks people to show empathy for Shah Rukh Khan