കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: സുതാര്യതയില്‍ ഉത്കണ്ഠയെന്ന് 5 എം.പിമാര്‍, കത്തയച്ചു


അനൂപ് ദാസ്/മാതൃഭൂമി ന്യൂസ് 

വോട്ടര്‍പ്പട്ടിക സ്ഥാനാര്‍ഥിക്കെങ്കിലും നല്‍കണം; സുതാര്യതയില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് എം.പിമാരുടെ കത്ത്

രാഹുൽ ഗാന്ധിയും ശശി തരൂരും 2021-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ സുതാര്യതയിലും നീതിയിലും ഉത്കണ്ഠ പ്രകടപിപ്പിച്ച് അഞ്ച് കോണ്‍ഗ്രസ് എംപിമാര്‍ കത്തയച്ചു. ശശി തരൂര്‍ ഉള്‍പ്പെടെ അഞ്ച് എംപിമാരാണ് തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന മധുസൂദനന്‍ മിസ്ത്രിയ്ക്ക് കത്തയച്ചത്.

തരൂരിനെക്കൂടാതെ മനീഷ് തിവാരി, കാര്‍ത്തി ചിദംബരം, പ്രദ്യുത് ബോര്‍ഡോലൈ, അബ്ദുള്‍ ഖാര്‍ക്വീ എന്നിവരും സെപ്റ്റംബര്‍ ആറിന് മിസ്ത്രിക്ക് അയച്ച കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് നല്‍കണമെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഇത് ഉപകരിക്കുമെന്നും കത്തില്‍ പറയുന്നു.

പാര്‍ട്ടിയുടെ ഏതെങ്കിലും രഹസ്യ രേഖ പുറത്തുവിടണമെന്നല്ല പറയുന്നത്. തിരഞ്ഞെടുപ്പ് വോട്ടര്‍പ്പട്ടിക മത്സരിക്കുന്നവര്‍ക്കെങ്കിലും നല്‍കണമെന്നാണ് ആവശ്യം. 28 പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളിലും മറ്റ് ഒമ്പത് കേന്ദ്ര ഭരണ പ്രദേശങ്ങളിലും നേരിട്ടെത്തി വോട്ടര്‍പ്പട്ടിക പരിശോധിക്കാനുള്ള ശേഷി ഒരു സ്ഥാനാര്‍ഥിക്ക് ഉണ്ടാകണമെന്നില്ല. അതിനാല്‍ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടര്‍പ്പട്ടിക ലഭ്യമാക്കണമെന്നും നേതാക്കള്‍ കത്തില്‍ പറയുന്നു.

വോട്ടര്‍പ്പട്ടിക പുറത്തുവിടണമെന്ന തങ്ങളുടെ ആവശ്യത്തില്‍ തെറ്റായ ഇടപെടല്‍ നടന്നത് നിര്‍ഭാഗ്യകരമാണെന്നും കത്തില്‍ പറയുന്നുണ്ട്. വോട്ടര്‍പ്പട്ടിക പുറത്തുവിടണമെന്ന് നേരത്തെ മാതൃഭൂമി ഡോട്ട് കോമിലെഴുതിയ ലേഖനത്തില്‍ ഉള്‍പ്പെടെ ശശി തരൂര്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlights: shashi tharoor and 4 other leaders send letter to seek transparency in congress poll


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented