-
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന് ക്ഷാമം നേരിടുന്നുണ്ടെങ്കില്‍ വാക്‌സിന്‍ ഫോര്‍മുല സ്വകാര്യ കമ്പനികളുമായി പങ്കുവെയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കൂടുതല്‍ കമ്പനികള്‍ വാക്‌സിന്‍ നിര്‍മാണ രംഗത്തേക്ക് കടന്നുവരുന്നതോടെ നിലവിലെ പ്രതിസന്ധി നേരിടാനാവുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നിലവിലുള്ള രണ്ട് വാക്‌സിനുകള്‍ ഉത്പാദിപ്പിക്കാന്‍ കൂടുതല്‍ കമ്പനികള്‍ക്ക് അനുമതി നല്‍കുകയും വാക്‌സിന്‍ ഫോര്‍മുല പങ്കുവെയ്ക്കുകയും ചെയ്താല്‍ ഉത്പാദനം വര്‍ധിപ്പിക്കാനും വിതരണം കൂട്ടാനും സാധിക്കുമെന്ന് കെജ്‌രിവാള്‍ പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു.
രണ്ട് കമ്പനികള്‍ മാത്രമാണ് നിലവില്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത്. പ്രതിമാസം ആറ് മുതല്‍ ഏഴ് കോടതി ഡോസ് വരെയാണ് ഇവര്‍ക്ക് ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നത്. ഈ കണക്ക് പ്രകാരം രാജ്യത്തെ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ രണ്ട് വര്‍ഷത്തിലധികം വേണ്ടി വരും. അപ്പോഴേക്കും കോവിഡിന്റെ നിരവധി തരംഗങ്ങളെ രാജ്യം നേരിടേണ്ടി വന്നേക്കാം. വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കുകയാണ് ഇത് നേരിടാനുള്ള മാര്‍ഗമെന്നും ഇിനായി ഒരു ദേശീയ നയം രൂപീകരിക്കണമെന്നും കെജ്രിവാള്‍ പറയുന്നു.
തീരുമാനം കൈക്കൊള്ളാനുള്ള അധികാരം കേന്ദ്രത്തിനാണെന്നും സര്‍ക്കാരിന്റെ തീരുമാനത്തിനനുസരിച്ച് എന്ത് ചെയ്യാനും ഡല്‍ഹി സര്‍ക്കാര്‍ തയ്യാറാണെന്നും കെജ്‌രിവാള്‍ കത്തില്‍ പറയുന്നുണ്ട്.
രാജ്യത്ത് നിലവില്‍ ഭാരത് ബയോടെക്കും പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമാണ് കോവാക്‌സിന്‍, കോവിഷീല്‍ഡ് എന്നീ വാക്‌സിനുകള്‍ നിര്‍മിക്കുന്നത്. രാജ്യത്തിന്റെ ആവശ്യത്തിനനുസരിച്ച് ഉത്പാദനം വര്‍ധിപ്പിക്കുന്നതില്‍ ഇരു കമ്പനികളും പ്രതിസന്ധി നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്പുട്‌നിക് v വാക്‌സിന്‍ നിര്‍മിക്കാന്‍ അഞ്ച് കമ്പനികള്‍ക്ക് അനുമതി ലഭിച്ചെങ്കിലും ഇതുവരെ അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല.
Content Highlights: "Share Vaccine Formula," Arvind Kejriwal Suggests To PM Modi Amid Shortage


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..