പനാജി: ശരദ് പവാറും എന്‍സിപിയും എന്‍ഡിഎയില്‍ ചേരണമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്താവലെ. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ കര്‍ഷക നേതാവെന്ന നിലയിലുള്ള പ്രവര്‍ത്തന പരിചയം ദേശീയ ജനാധിപത്യ സഖ്യത്തെ സഹായിക്കുമെന്നും രാംദാസ് അത്താവലെ പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകരുടെ പ്രക്ഷോഭം തുടരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. 

ഒരു കര്‍ഷക നേതാവെന്ന നിലയില്‍ ശരദ് പവാറിന്റെ പരിചയസമ്പത്ത് തീര്‍ച്ചയായും എന്‍ഡിഎയെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, എന്‍ഡിഎയില്‍ എന്‍സിപി ചേരുന്നുണ്ടോ ഇല്ലയോ എന്നത് അവരെ ആശ്രയിച്ചിരിക്കുന്നുവെന്നും പവാറിനെ ഒരു 'പഴയ സുഹൃത്ത്' എന്ന് വിശേഷിപ്പിച്ചുകൊണ്ട് അത്താവലെ പറഞ്ഞു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം നഷ്ടട്ടെുവെന്നും അത്താവലെ ഗോവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാനത്ത 294 സീറ്റുകളില്‍ 200 ലധികം സീറ്റുകള്‍ ഭാരതീയ ജനതാ പാര്‍ട്ടി നേടുമെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: Sharad Pawar understands farming issues, should join the NDA: Ramdas Athawale