കൂടിക്കാഴ്ചയിൽനിന്ന് | Photo: ANI
ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള പ്രതിപക്ഷ ഐക്യനീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ രാഹുല്‍ ഗാന്ധിയുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി എന്‍.സി.പി. നേതാവ് ശരദ് പവാര്‍. ഖാര്‍ഗെയുടെ ഡല്‍ഹിയിലെ വസതിയില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു കൂടിക്കാഴ്ച. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പ്രതിപക്ഷ ഐക്യത്തിനുള്ള തന്ത്രങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് സൂചന.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും കഴിഞ്ഞദിവസം രാഹുലും ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത കൊല്ലത്തെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാന്‍ കൂട്ടായ്മ രൂപവത്കരിക്കാന്‍ ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ ആയിരുന്നു നിതീഷിന്റെയും തേജസ്വിയുടെയും സന്ദര്‍ശനം. ഇതിന് തൊട്ടുപിന്നാലെയാണ് പവാറിന്റെ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്.
സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജയുമായും നിതീഷ് കുമാര്‍ കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ എ.എ.പി. ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നിതീഷ് കുമാര്‍ മടങ്ങിയത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളുടെ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ടെന്നാണ് വിവരം.
Content Highlights: sharad pawar meets rahul gandhi and mallikarjun kharge
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..