-
ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഗൊഗോയിയെ പോലെ ലൈംഗിക വൈകൃതമുള്ളതും ലജ്ജയില്ലാത്തതുമായ ഒരു ജഡ്ജിയെ താന്‍ ജീവിതത്തില്‍ കണ്ടിട്ടില്ലെന്ന് ജസ്റ്റിസ് കട്ജു പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു കട്ജുവിന്റെ പ്രതികരണം.
'ഞാന്‍ 20 വര്‍ഷം അഭിഭാഷകനായും മറ്റൊരു 20 വര്‍ഷം ജഡ്ജിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഒരുപാട് നല്ല ജഡ്ജിമാരേയും മോശം ജഡ്ജിമാരേയും എനിക്കറിയാം. എന്നാല്‍ ഇന്ത്യന്‍ ജുഡീഷ്യറിയില്‍ രഞ്ജന്‍ ഗൊഗോയിയെ പോലെ അത്രയും ലജ്ജയില്ലാത്തതും ലൈംഗിക വൈകൃതമുള്ളതുമായ ഒരു ജഡ്ജിയെ ഞാന്‍ കണ്ടിട്ടില്ല. ഇയാള്‍ക്കില്ലാത്ത ഒരു ദുശ്ശീലവും ഇല്ലായിരുന്നു' കട്ജു ട്വീറ്ററില്‍ കുറിച്ചു.
ഗൊഗോയിയെ രാജ്യസഭാ അംഗമാക്കുന്നതിനെതിരെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്ന മറ്റു ജഡ്ജിമാരും രംഗത്തെത്തിയിരുന്നു. ഇതിനിടെ ഗൊഗോയിയുടെ പ്രതികരണവും പുറത്തുവന്നു. പാര്‍ലമെന്റിലെ തന്റെ സാന്നിധ്യം നിയമനിര്‍മ്മാണ സഭക്ക് മുന്നില്‍ ജുഡീഷ്യറിയുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാനുള്ള അവസരമാകുമെന്നാണ് ഗൊഗോയി പ്രതികരിച്ചത്. ഒരു അസം പത്രത്തോടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്.
രാജ്യസഭാ അംഗത്വം താന്‍ സ്വീകരിക്കുമെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരിക്കുമെന്നും കഴിഞ്ഞ ദിവസം ഗൊഗോയ് പറഞ്ഞിരുന്നു.
Content Highlights: 'Shameless', 'disgraceful', 'sexual pervert': Markandey Katju slams former CJI Ranjan Gogoi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..