ഗസ്റ്റ് ആര്‍ട്ടിസ്റ്റ്, ട്രെയിനി പരിഹാസം: ഒന്നും പറയാനില്ലെന്ന് തരൂര്‍, മത്സരം പാര്‍ട്ടി നന്മയ്ക്ക്


ശശി തരൂർ വോട്ട് രേഖപ്പെടുത്തിയശേഷം പുറത്തേക്കുവരുന്നു | ഫോട്ടോ - ബിജു വർഗീസ്, മാതൃഭൂമി

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷ പങ്കുവെച്ച് ശശി തരൂര്‍. പത്ത് സംസ്ഥാനങ്ങളില്‍ നേരിട്ട് പോയി പ്രവര്‍ത്തകരെ കണ്ടു. എല്ലാവരിലേക്കും തന്റെ സന്ദേശം എത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്. 16 ദിവസം കൊണ്ട് ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്തു. ബാക്കി വോട്ടര്‍മാര്‍ തീരുമാനിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച രാവിലെ പ്രിയങ്ക ഗാന്ധിയുമായി സംസാരിച്ചപ്പോള്‍ ഈ തിരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് ഗുണം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ നിലപാട് നിക്ഷ്പക്ഷമാണെന്ന് പലവട്ടം ഗാന്ധി കുടുംബം അത് വ്യക്തമാക്കിയിട്ടുണ്ട്. അതാണ് വേണ്ടത്. 22 വര്‍ഷമായി കോണ്‍ഗ്രസില്‍ ഒരു തിരഞ്ഞെടുപ്പ് നടന്നിട്ട്. അതുകൊണ്ടാണ് പലര്‍ക്കും നിലപാട് പരസ്യപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ളത്.



ഗസ്റ്റ് ആര്‍ട്ടിസ്റ്റ്, ട്രെയിനി എന്നൊക്കെ പലരും തന്നെക്കുറിച്ച് പറയുന്നതുകേട്ടു. അതൊക്കെ അവരുടെ അഭിപ്രായപ്രകടനമാണ്. അതിനെ കുറിച്ച് ഒന്നും പറയാനില്ല. പാര്‍ട്ടിയുടെ ഗുണത്തിന് വേണ്ടിയാണ് താന്‍ തിരഞ്ഞെടുപ്പിലേക്കിറങ്ങിയത്. ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ പാര്‍ട്ടിക്ക് പുതിയ ഊര്‍ജം നല്‍കാന്‍ തനിക്കാവും. പദവിക്കും അധികാരത്തിനും വേണ്ടിയല്ല മത്സരിക്കുന്നത്. പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടിയാണ്. ബാക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍ തീരുമാനിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: shahsi tharoor on congress president election


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented