
ശശി തരൂർ എംപി | Photo: PTI
ന്യൂഡല്‍ഹി: സായുധസേന പതാകദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവെച്ച ചിത്രത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി.
സായുധസേന പതാകദിനത്തില്‍ രാജ്യത്തെ സൈനികരെ ആദരിക്കണമെന്ന സന്ദേശത്തിനൊപ്പം സൈനിക ഉദ്യോഗസ്ഥന് പ്രധാനമന്ത്രിക്ക് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം മോദി പങ്കുവെച്ചിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് തരൂരിന്റെ കുറിപ്പ്.
'സായുധസേനാ പതാക ദിനത്തില്‍ മോദിയെ സൈനിക ഉദ്യോഗസ്ഥന് ആദരിക്കുന്ന ചിത്രം എന്തിനാണ് പങ്കുവെച്ചത്. കുറഞ്ഞത് ഈ ദിവസമെങ്കിലും സൈന്യത്തിലെ യഥാര്‍ഥ ഹീറോകള്‍ക്ക് ശ്രദ്ധ നല്‍കാമായിരുന്നു'- പ്രധാനമന്ത്രിയുടെ പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് കുറിച്ചു.
നമ്മുടെ സൈനികര്‍ക്കും അവരുടെ കുടുംബത്തിനും നന്ദി പ്രകടിപ്പിക്കാനുള്ള ദിവസമാണ് സായുധസേനാ ദിനം. സൈനികരുടെ സേവനങ്ങളിലും ത്യാഗത്തിലും ഇന്ത്യ അഭിമാനം കൊള്ളുന്നു. സേനയുടെ ക്ഷേമത്തിനായി സംഭാവന നല്‍കൂ എന്ന കുറിപ്പാണ് ഇന്ന് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തത്.
Content Highlights: Shashhi Tharoor response over PM Modi tweet on Armed force Flag Day
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..