Photo - ANI
ന്യൂഡല്‍ഹി: തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം നടക്കുന്ന സ്ഥലത്തിന് സമീപം വെടിവെപ്പ് നടത്തിയ യുവാവിന് ജാമ്യം. കപില്‍ ബെയ്‌സാലയ്ക്കാണ് ഡല്‍ഹിയിലെ കോടതി ജാമ്യം അനുവദിച്ചത്. ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് പിന്നാലെയാണ് വെടിവെപ്പ് നടന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ബെയ്‌സാല സമൂഹവുമായി അടുത്ത് ഇടപഴകുന്നയാളാണെന്നും നിയമത്തിന് മുന്നില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കില്ലെന്നും അയാളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. യുവാവിനെതിരെ മറ്റ് കേസുകളൊന്നുമില്ല. ഭാര്യയും കുഞ്ഞും ഇയാളെ ആശ്രയിച്ചാണ് കഴിയുന്നത്. യുവാവിനെ കസ്റ്റഡിയില്‍ പാര്‍പ്പിക്കേണ്ട ആവശ്യമില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.
യുവാവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളതെന്നും കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ജാമ്യാപേക്ഷയെ എതിര്‍ന്ന പോലീസിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, കോടതി യുവാവിന് ജാമ്യം അനുവദിച്ചു. ജാമ്യത്തുകയായി 25000 രൂപ കെട്ടിവെക്കാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഗുല്‍ഷന്‍ കുമാര്‍ നിര്‍ദ്ദേശിച്ചു.
Content Highlights: Shaheen Bagh shooter gets bail
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..