ഷഹീന്‍ബാഗിലെ സമരം ബിജെപി ആസൂത്രണം ചെയ്തത്; ആരോപണവുമായി എഎപി


-

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഷഹീന്‍ബാഗ് സമരം ബിജെപിയുടെ തിരക്കഥയായിരുന്നുവെന്ന ആരോപണവുമായി എഎപി. പാര്‍ട്ടി വക്താവ് സൗരഭ് ഭരദ്വാജ് ആണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം ആരോപിച്ചത്. ബിജെപി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ സമരത്തിലാണ് തങ്ങള്‍ പങ്കുചേര്‍ന്നതെന്നതില്‍ സമരക്കാര്‍ക്ക് ലജ്ജ തോന്നണമെന്നും ഭരദ്വാജ് പറഞ്ഞു.

ഷഹീന്‍ബാഗ് സമരക്കാരില്‍ ചിലര്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് എഎപി ആരോപണവുമായി രംഗത്ത് വന്നത്. ഈവര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഷഹീന്‍ബാഗില്‍ സമരം ആസൂത്രണം ചെയ്തതെന്നും അദ്ദേഹം ആരോപിക്കുന്നു.

സമരത്തിന്റെ ഓരോ ഘട്ടവും ആസൂത്രണം ചെയ്തതും ബിജെപിയുടെ ഉന്നത നേതാക്കളാണ്. ആരൊക്കെ എന്തൊക്കെ പറയണം, ആരൊക്കെ മറുപടി നല്‍കണം തുടങ്ങിയ കാര്യങ്ങളൊക്കെയും ബിജെപിയാണ് ആസൂത്രണം ചെയ്തതെന്നും ഭരദ്വാജ് ആരോപിച്ചു.

10 സ്ത്രീകളടങ്ങുന്ന സംഘമാണ് സമരം തുടങ്ങിയത്. വഴിതടഞ്ഞ് സമരം നടത്താന്‍ പോലീസ് അവരെ അനുവദിച്ചു. എന്നാല്‍ അതേ പോലീസ് ബില്ലിനെതിരെ സമരം നടത്താനെത്തിയ വിദ്യാര്‍ഥികളെയും സാമൂഹ്യ പ്രവര്‍ത്തകരെയും സമരത്തിന് അനുവദിച്ചില്ല. എല്ലാദിവസവും രാവിലെ ചിലര്‍ വന്ന് സമരത്തിനിരിക്കും. ഉച്ചകഴിഞ്ഞ് ഭക്ഷണം കഴിക്കാനായി പോകുമ്പോള്‍ അടുത്ത സംഘം വരും. കൃത്യമായ സമയ നിഷ്ഠയോടെയാണ് സമരം ആസൂത്രണം ചെയ്തതെന്നും ഭരദ്വാജ് ചൂണ്ടിക്കാണിക്കുന്നു.

സമരത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കളാണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നത്. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ ആളുകളാണോ ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നത്, അതോ അവര്‍ ബിജെപിക്കൊപ്പം ഉണ്ടായിരുന്നവരാണോ? ഡല്‍ഹിയിലെ ബിജെപി അനുഭാവികളെ നിങ്ങള്‍ എതിര്‍ത്തവര്‍ യഥാര്‍ഥത്തില്‍ ബിജെപിയുടെ ആളുകള്‍ തന്നെയാണ്- ഭരദ്വാജ് പറഞ്ഞു.

ജനാധിപത്യാനുകൂലികള്‍ വിശ്വസിച്ചിരുന്നത് ഷഹീന്‍ബാഗിലേത് ജനാധിപത്യ സമരമായിരുന്നുവെന്നാണ്. സത്യത്തില്‍ അത് ബിജെപിയുടെ ബുദ്ധിയില്‍ വിരിഞ്ഞ ആശയമായിരുന്നുവെന്ന് അവര്‍ മനസിലാക്കിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Shaheen Bagh protests scripted by BJP, claims AAP

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section




Most Commented