-
ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ ഹൃദയഭൂമിയായിരുന്ന ഷാഹീന്‍ബാഗില്‍ നിന്ന് പ്രതിഷേധക്കാരെ നീക്കം ചെയ്തു. കൊറോണവൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഡല്‍ഹി പൂര്‍ണ്ണമായും അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. തുടര്‍ച്ചയായ 101 ദിവസത്തെ സമരത്തിന് ശേഷമാണ് ഷാഹീന്‍ബാഗ് കാലിയാകുന്നത്.
ഇന്ന് രാവിലെ ഏഴു മണിയോടെ പോലീസ് ഷാഹീന്‍ബാഗിലെത്തി പ്രതിഷേധക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിഷേധക്കാര്‍ ഇതിന് തയ്യാറാകാതിരുന്നതോടെ ബലംപ്രയോഗം നടത്തിയാണ് ഒഴിപ്പിച്ചതെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു. കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ആറ് സ്ത്രീകളും മൂന്ന് പുരുഷന്‍മാരുടക്കം ഒമ്പതു പേര് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രാദേശിക ഭരണകൂടത്തിന്റെ സഹായത്തോടെ പ്രതിഷേധ സ്ഥലം വൃത്തിയാക്കുമെന്ന് പോലീസ് അറിയിച്ചു. സിഎഎക്കെതിരെ പ്രതിഷേധം തുടരുകയായിരുന്ന ജാഫറാബാദ്, തുര്‍ക്മാന്‍ ഗേറ്റ് എന്നിവിടങ്ങളില്‍ നിന്നും ഇന്ന് രാവിലെ സമരക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്.
രണ്ടു ദിവസം മുമ്പാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹിയിലുടനീളം അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത്. മുപ്പതോളം പേരില്‍ ഡല്‍ഹിയില്‍ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Content Highlights: Shaheen Bagh Anti-CAA Protesters Removed Amid Delhi Lockdown
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..