'ക്വട്ടേഷന്‍ ക്ഷണിച്ചിട്ടല്ല ഷാജഹാന്‍ താജ്മഹല്‍ നിര്‍മിച്ചത്'; വിചിത്രവാദവുമായി ഗോവയിലെ മന്ത്രി


സര്‍ക്കാരിന്റെ വീഴ്ചകള്‍ സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറയുന്നതിനിടെയാണ് ഗോവയിലെ കലാ സാംസ്‌കാരിക മന്ത്രി വിചിത്രവാദം ഉയര്‍ത്തിയത്

ഗോവിന്ദ് ഗൗഡ്, താജ്മഹൽ

പനജി: ക്വട്ടേഷന്‍ ക്ഷണിച്ചിട്ടല്ല മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ താജ്മഹല്‍ നിര്‍മിച്ചതെന്ന് ഗോവയിലെ കലാ സാംസ്‌കാരിക മന്ത്രി ഗോവിന്ദ് ഗൗഡ്. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറയുന്നതിനിടെയാണ് ഗോവിന്ദ് ഗൗഡ് വിചിത്ര വാദം ഉയര്‍ത്തിയത്.

'താജ്മഹല്‍ എക്കാലവും നിലനില്‍ക്കുന്നതും മനോഹരവുമാണ്. കാരണം ആഗ്രയില്‍ താജ്മഹല്‍ നിര്‍മിക്കാന്‍ ഷാജഹാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചിട്ടില്ല. ബഹുമാന്യനായ എന്റെ സഹപ്രവര്‍ത്തകന്‍ ആഗ്രയിലെ താജ്മഹല്‍ സന്ദര്‍ശിക്കണം. 1632-ല്‍ ആരംഭിച്ച ഇതിന്റെ നിര്‍മാണം അവസാനിച്ചത് 1653-ലാണ്. എന്നാല്‍ ഇന്നും അത് മനോഹരമായി നിലനില്‍ക്കുന്നു. ഇതെന്തുകൊണ്ടാണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ക്വട്ടേഷന്‍ ക്ഷണിച്ചിട്ടല്ല ഷാജഹാന്‍ താജ്മഹല്‍ നിര്‍മിച്ചത്, അതുകൊണ്ടാണ് 390 വര്‍ഷം കഴിഞ്ഞിട്ടും അത് അതേപടി നിലനില്‍ക്കുന്നത്', ഗോവിന്ദ് ഗൗഡ് പറഞ്ഞു.

തലസ്ഥാനത്തെ കലാ അക്കാദമി കെട്ടിടം നവീകരിക്കാന്‍ 49 കോടി രൂപയുടെ വര്‍ക്ക് ഓര്‍ഡര്‍ അനുവദിച്ചപ്പോള്‍ കലാ സാംസ്‌കാരിക വകുപ്പ് നടപടിക്രമങ്ങള്‍ മറികടന്നുവെന്ന ജിഎഫ്പി എംഎല്‍എ വിജയ് സര്‍ദേശായിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുമ്പോഴാണ് മുഗള്‍ ഭരണകാലത്തെ താജ്മഹല്‍ നിര്‍മാണത്തേക്കുറിച്ച് മന്ത്രി പറഞ്ഞത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് സംസ്ഥാന സര്‍ക്കാര്‍ കെട്ടിട നവീകരണ ടെണ്ടര്‍ ടെക്‌ടോണ്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് നല്‍കിയതെന്നും ഇതില്‍ അന്വേഷണം വേണമെന്നും ജിഎഫ്പി എംഎല്‍എ ആവശ്യപ്പെട്ടിരുന്നു.

Content Highlights: shah jahan didn't invite quotations when building taj mahal says goa minister

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented