കോണ്‍ഗ്രസ് ഐടി സെല്‍ അംഗത്തിനെതിരെ ലൈംഗികാരോപണം; ദിവ്യസ്പന്ദനയ്ക്കെതിരേയും പരാതി


താനനുഭവിച്ചിരുന്ന പ്രശ്‌നം കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ അധ്യക്ഷ ദിവ്യ സ്പന്ദനയെ അറിയിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ നടപടിയൊന്നും സ്വീകരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ലെന്നും യുവതി പരാതിയില്‍ പറയുന്നു.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഐടി സെല്‍ അംഗം പീഡിപ്പിച്ചതായി യുവതിയുടെ പരാതി. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗത്തിലെ ഒരു അംഗവും കോണ്‍ഗ്രസ് നേതാവുമായ ചിരാഗ് പട്‌നായിക്കിനെതിരെയാണ് ഐടി സെല്‍ മുന്‍ അംഗമായ യുവതി ലൈംഗികാരോപണം ഉന്നയിച്ച് പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഐടി സെല്ലില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ചിരാഗ് പട്‌നായിക് തന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും തുടര്‍ച്ചയായി വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നതായും പരാതിയില്‍ പറയുന്നു. ജോലിസ്ഥലത്തുവെച്ച് ലൈംഗിക താല്‍പര്യത്തോടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു. ഇത്തരം പെരുമാറ്റത്തില്‍ തനിക്കുള്ള അതൃപ്തി പലതവണ പ്രകടിപ്പിച്ചിട്ടും ഇയാള്‍ ശല്യം തുടരുകയായിരുന്നെന്നും യുവതി പറയുന്നു.

താനനുഭവിച്ചിരുന്ന പ്രശ്‌നം കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ അധ്യക്ഷ ദിവ്യ സ്പന്ദനയെ അറിയിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ നടപടിയൊന്നും സ്വീകരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ലെന്നും യുവതി പരാതിയില്‍ പറയുന്നു. കുറ്റവാളിക്കെതിരെ നടപടിയെടുത്തില്ലെന്നു മാത്രമല്ല, തന്നെ മോശമായി ചിത്രീകരിക്കാനും സഹപ്രവര്‍ത്തകര്‍ക്കിടയില്‍ അപമാനിക്കാനും ദിവ്യ ശ്രമിച്ചതായും യുവതി ആരോപിക്കുന്നുണ്ട്.

തന്നേക്കാള്‍ ഉയര്‍ന്ന സ്ഥാനം വഹിച്ചിരുന്ന ചിരാഗ് പട്‌നായിക്ക് വിചാരിച്ചാല്‍ തന്നെ ജോലിയില്‍നിന്ന് പിരിച്ചുവിടാന്‍ സാധിക്കും എന്നതിനാല്‍ ജോലി നഷ്ടപ്പെടാതിരിക്കാന്‍ ഏറക്കാലം ഇതെല്ലാം സഹിക്കുകയായിരുന്നെന്ന് അവര്‍ പരാതിയില്‍ പറയുന്നു. എന്നാല്‍ ഒടുവില്‍ ശല്യം സഹിക്കാനാവാതെ രാജി നല്‍കി. മേയ് 17ന് ല്‍കിയ രാജിക്കത്ത് 24ന് മാത്രമാണ് സ്വീകരിച്ചത്. 17 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ തനിക്ക് കടുത്ത മാനസിക പീഡനങ്ങളാണ് ദിവ്യ സ്പന്ദന അടക്കമുള്ളവരില്‍നിന്ന് നേരിടേണ്ടിവന്നതെന്നും പരാതിയില്‍ പറയുന്നു.

യുവതിയുടെ ആരോപണത്തിനെതിരെ ദിവ്യ സ്പന്ദന പ്രസ്താവനയിലൂടെ പ്രതികരിച്ചിട്ടുണ്ട്. ഐടി സെല്ലിലെ ഒരാള്‍ മുന്‍ ജോലിക്കാരിയായ യുവതിയോട് മോശമായ പെരുമാറിയിട്ടുള്ളതായി വിശ്വസിക്കുന്നില്ലെന്നും യുവതി ജോലി രാജിവെച്ചത് ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ മൂലമാണെന്നും അവര്‍ പ്രസ്താവനയില്‍ പറയുന്നു.

Content Highlights: sexual harassment, Congress IT Cell, Divya Spandana

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented