പ്രതീകാത്മകചിത്രം | Photo: UNI
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം ശക്തമായ ഉലച്ചിലിൽപെട്ട് എഴുപേർക്ക് പരിക്ക്. ഡൽഹിയിൽ നിന്ന് സിഡ്നിയിലേക്ക് പറന്ന എയർ ഇന്ത്യയുടെ B787-800 വിമാനത്തിലെ യാത്രക്കാർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ചയായിരുന്നു സംഭവമെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവർക്ക് ഉടൻ തന്നെ ക്യാബിൻ ക്രൂ പ്രഥമ ശുശ്രൂഷ നൽകിയതായി ഡി.ജി.സി.എ. പറഞ്ഞു.
ഡൽഹിയിൽ നിന്ന് സിഡ്നിയിലേക്ക് പറന്ന വിമാനം ആകാശത്ത് വെച്ച് ശക്തമായി ഉലയുകയായിരുന്നു. എന്നാൽ എന്താണ് സംഭവത്തിന് കാരണം എന്നത് വ്യക്തമല്ല. ഡി.ജി.സി.എ. അന്വേഷണം പ്രഖ്യാപിച്ചു.
ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്നാണ് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Content Highlights: Several passengers injured in severe turbulence on Air India flight from Delhi to Sydney


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..