മുംബൈ: മഹാരാഷ്ട്രയില്‍ ഏഴുപേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം എട്ടായതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ പുണെയില്‍ നിന്നും ആറുപേര്‍ പിംപരി ചിഞ്ച്‌വാഡില്‍നിന്നുമുള്ളവരാണ്. ശനിയാഴ്ചയാണ് മഹാരാഷ്ട്രയില്‍ ആദ്യമായി ഒമിക്രോണ്‍ബാധ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബായ്-ഡല്‍ഹി വഴി മുംബൈയിലെത്തിയ 33-കാരനിലാണ് ആദ്യം ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയില്‍ ഏഴുപേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 12 ആയി. രാജ്യത്ത് കര്‍ണാടകയിലാണ് ആദ്യമായി ഒമിക്രോണ്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. 46-കാരനായ ഡോക്ടര്‍ക്കും 66 വയസ്സുകാരനായ ദക്ഷിണാഫ്രിക്കന്‍ പൗരനുമായിരുന്നു ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചത്.

content highlights: seven more tested positive for omicron in maharashtra