ഒരു കുടുംബത്തിലെ ഏഴു പേർ ആത്മഹത്യക്ക് ശ്രമിച്ചു
ബെംഗളൂരു: കര്‍ണാടകയിലെ രാമനഗരിയില്‍ ഒരു കുടുംബത്തിലെ ഏഴു പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തില്‍ ഒരു സ്ത്രീ മരിച്ചു. മൂന്ന് കുട്ടികളടക്കം ബാക്കി ആറു പേരുടെ നില ഗുരുതരമാണ്. ശനിയാഴ്ചയായിരുന്നു ആത്മഹത്യാശ്രമം.
കടബാധ്യത മൂലമാണ് ആത്മഹ്യാശ്രമം എന്നാണ് ബന്ധുക്കള്‍ വ്യക്തമാകുന്നത്. മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും ഗൃഹനാഥനുമടക്കം ഏഴുപേരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവര്‍ക്ക് പതിനൊന്ന് ലക്ഷം രൂപ കടമുണ്ടായിരുന്നു. കൃഷിക്കാരനായിരുന്നു കുടുംബത്തിലെ ഗൃഹനാഥന്‍. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: seven members of same family attempted to suicide
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..