റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോവാദി ആക്രമണത്തില്‍ ഏഴ് സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ടു. കുഴിബോംബ് പൊട്ടിയാണ് അപകടം.
ഇന്ന് ഉച്ചതിരിഞ്ഞ് ദന്തേവാഡ മേഖലയിലാണ് സംഭവം. സിആര്‍പിഎഫ് ജവാന്മാര് സഞ്ചരിച്ചിരുന്ന വാഹനം മൈനില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു.
230 ബറ്റാലിയനിലെ സി.ആര്.പി.എഫ് ജവാന്മാരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. അപകടത്തില്‍ പരിക്കേറ്റ ജവാന്മാരെ ആസ്പത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ ഉണ്ടായ മറ്റൊരു ആക്രമണത്തില്‍ ഒരു ഓഫീസര്‍ ഉള്‍പ്പെടെ രണ്ട് സി.ആര്.പി.എഫുകാര്‍ക്ക് പരിക്കേറ്റിരുന്നു. ബീജാപൂര്‍ ജില്ലയില്‍ പട്രോളിങ് നടത്തുന്നതിനിടെ മാവോവാദികള്‍ ഇവര്‍ക്കുനേരെ ബോംബാക്രമണം നടത്തുകയായിരുന്നു.