ന്യൂഡല്‍ഹി: ലോക്സഭയില്‍ കഴിഞ്ഞ ദിവസമുണ്ടായ ബഹളത്തില്‍ ഏഴ് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്പെന്ഷന്. കേരളത്തില്‍നിന്നുള്ള എംപിമാരായ ടി.എന്‍. പ്രതാപന്, ഡീന്‍ കുര്യാക്കോസ്, ബെന്നി ബഹനാന്, രാജ്മോഹന്‍ ഉണ്ണിത്താന് എന്നിവരും ഗൗരവ് ഗൊഗോയ്, മാണിക്കം ടാഗോര്‍, ഗുര്‍ജീത് സിങ് ഔജ്ല എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ശേഷിക്കുന്ന സമ്മേളന കാലയളവിലേയ്ക്കാണ് സസ്പെന്ഷന്.
ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ ലോക്സഭയില്‍ പ്രതിപക്ഷം കനത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. കഴിഞ്ഞ നാലു ദിവസങ്ങളായി പ്രതിപക്ഷ എംപിമാര്‍ ലോക്സഭയുടെ നടുത്തളത്തിലിറങ്ങുകയും ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുകുയം സ്പീക്കര്‍ക്കു നേരെ പേപ്പറുകള്‍ വലിച്ചെറിയുകയും ചെയ്തിരുന്നു.
കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്. പ്രമേയം പാസ്സാക്കിയതിനെ തുടര്‍ന്ന് ഏഴു പേരോടും സഭയ്ക്ക് പുറത്തു പോകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷം വീണ്ടും ബഹളം തുടര്‍ന്നതിനാല്‍ സഭ ഇന്നത്തയേ്ക്ക് നിര്‍ത്തിവെച്ചു.
Content Highlights: Seven Congress MPs suspended from Lok Sabha
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..