ടീം താക്കറെയ്ക്ക് തിരിച്ചടി;യഥാര്‍ഥ ശിവസേനയെ  തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാമെന്ന് സുപ്രീംകോടതി


ഉദ്ധവ്‌ താക്കറെ, ഏക്‌നാഥ് ഷിന്ദേ

ന്യൂഡല്‍ഹി: യഥാര്‍ഥ ശിവസേന ആരാണെന്ന് തീരുമാനിക്കുന്നതില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ വിലക്കണമെന്ന ഉദ്ദവ് താക്കറെ പക്ഷത്തിന്റെ ആവശ്യം സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് തള്ളി. ഇതോടെ ഷിന്ദേ പക്ഷത്തിനെതിരേയുള്ള പോരാട്ടത്തില്‍ ഉദ്ദവ് താക്കറെയ്ക്ക് സുപ്രീംകോടതിയില്‍ നിന്നും വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്.

ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തില്‍ കാലുവാരല്‍ നടന്നതോടെയാണ് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഉദ്ദവിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ താഴെ വീണത്. ശേഷം ബി.ജെ.പിയുമായി ചേര്‍ന്ന് ഷിന്ദേ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് കൂറുമാറ്റം, ലയനം, അയോഗ്യത തുടങ്ങിയ ഭരണഘടനാ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഉദ്ദവ് താക്കറെ സുപ്രീം കോടിതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. പരാതി സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനും വിട്ടിരുന്നു. ഇതിലാണ് ഇപ്പോള്‍ വിധിയുണ്ടായിരിക്കുന്നത്.

ഭൂരിപക്ഷം എംഎല്‍എമാരും എംപിമാരും ഷിന്ദേ പക്ഷത്തായ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങള്‍ താക്കറെയ്ക്ക് തിരിച്ചടിയായേക്കും


Content Highlights: Setback For Team Thackeray In Supreme Court In 'Real Shiv Sena' Case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented