പ്രതീകാത്മക ചിത്രം | Photo: Reuters
ബെംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ വാക്സിന് ഉല്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാരുമായി വാക്സിന് വിതരണത്തില്‍ കരാറിലെത്തിയേക്കും. വാക്സിന് ഒരു ഡോസിന് 250 രൂപ എന്ന നിരക്കില്‍ വില നിശ്ചയിക്കാന്‍ സാധ്യതയുണ്ടെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്റേഡ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയില്‍ സ്വകാര്യ വിപണിയില്‍ വാക്സിന് ഒരു ഡോസിന് 1,000 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അദാര്‍ പൂനെവാല നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വലിയ തോതില്‍ വാക്സിന് ശേഖരിക്കുന്ന സര്‍ക്കാര്‍ ഇതിലും കുറഞ്ഞ വിലയില്‍ കാരാറിലേക്ക് എത്തുകയായിരുന്നു.
വാക്സിന് മറ്റ് രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനുമുമ്പ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നതില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പൂനെവാല പറഞ്ഞിരുന്നു.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വന്‍തോതില്‍ വാക്സിന് വിതരണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഇതിനിടയില്‍ ആസ്ട്രാസെനകയുടെ വാക്സിന്റെ അടിയന്തിര ഉപയോഗത്തിനായി തിങ്കളാഴ്ച ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിച്ചിരുന്നു.
Content Highlights: Serum Institute Likely To Supply Covid Vaccine At ₹ 250 Per Dose: Report
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..