ബിജെപി 'സീരിയല്‍ കില്ലര്‍'; ഡല്‍ഹിയില്‍ ഓപ്പറേഷന്‍ താമര ഓപ്പറേഷന്‍ ചെളിക്കുളമായി - കെജ്‌രിവാള്‍


ഒരാളുടെ പിന്തുണ പോലും കുറയില്ല എന്ന് കാണിക്കാന്‍ സഭയില്‍ ഒരു വിശ്വാസ വെട്ടെടുപ്പ് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു

അരവിന്ദ് കെജ്രിവാൾ | ചിത്രം: PTI

ന്യൂഡല്‍ഹി: രാജ്യത്ത് ഒരു സീരിയല്‍ കില്ലര്‍ സര്‍ക്കാരുണ്ടെന്നും അത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുകയാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇതുവരെ ഗോവ, അസം, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാര്‍, അരുണാചല്‍ പ്രദേശ്, മണിപ്പുര്‍, മേഘാലയ സര്‍ക്കാരുകളെ അവര്‍ മറിച്ചിട്ടു. ഇപ്പോള്‍ ഡല്‍ഹിയില്‍ എത്തിയിരിക്കുകയാണെന്നും കെജ്‌രിവാള്‍ ആരോപിച്ചു. ഡല്‍ഹി നിയമസഭയുടെ പ്രത്യേകസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞവര്‍ഷങ്ങളില്‍ ബി.ജെ.പി. 277 എം.എല്‍.എമാരെ വിലക്ക് വാങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.

എനിക്ക് നിരവധി ഫോണ്‍ വിളികള്‍ വരുന്നു. എല്ലാം ഒ.കെ അല്ലേ എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ഒരാളുടെ പിന്തുണ പോലും കുറയില്ല എന്ന് കാണിക്കാന്‍ സഭയില്‍ ഒരു വിശ്വാസ വോട്ടെടുപ്പ്‌ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു. ബിജെപിയുടെ ഓപ്പറേഷന്‍ താമര വെറും ഓപ്പറേഷന്‍ ചെളിയായി മാറിയെന്നും കെജ്‌രിവാള്‍ പരിഹസിച്ചു.



14 മണിക്കൂറോളമാണ് റെയ്ഡ് നടന്നത്. ഒരു നാണയത്തുണ്ട്‌ പോലും കിട്ടിയില്ല. സ്വര്‍ണമോ, പണമോ, ഏതെങ്കിലും ഭൂമി, സ്വത്തിടപാടിന്റെ രേഖകളോ കിട്ടിയില്ല. നടന്നത് വ്യാജ റെയ്ഡാണെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

എല്ലാ ദേശവിരുദ്ധ ശക്തികളും ഡല്‍ഹിയിലെ എ.എ.പി സര്‍ക്കാരിനെതിരേ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്. ഞങ്ങളുടേത് ഏറെ ജനപ്രീതി നേടിയ സര്‍ക്കാരാണ്. അതിനെ തകര്‍ക്കുകയാണ് ബിജെപി ലക്ഷ്യം. പക്ഷെ ഞങ്ങളെല്ലാം ഒരുമിച്ചാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പ് വരെ ഇത്തരം തെറ്റായ കേസുകളും വ്യാജ ആരോപണങ്ങളും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Serial Killer In Town, Murders All Governments


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented