പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തുകളില്‍ കോവിഡ് രോഗികള്‍ക്കുവേണ്ടി പ്രത്യേക വരി (ക്യൂ) ഉണ്ടായിരിക്കും. ഇതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്താന്‍ തിരിഞ്ഞെടുപ്പ് കമ്മീഷന് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി. കോവിഡ് രോഗികള്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ അവസരം നല്‍കുകയും അതേസമയം രോഗവ്യാപനം തടയുകയും ചെയ്യുകയാണ് ലക്ഷ്യം. കോവിഡ് രോഗികളുടെ പ്രത്യേക വോട്ടര്‍ പട്ടിക തയ്യാറാക്കന്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് അധികൃതരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
പോളിങ് ഓഫീസര്‍മാര്‍, പ്രിസൈഡിങ് ഓഫീസര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പോളിങ് ഏജന്റുമാര്‍ എന്നിവര്‍ രോഗവ്യാപനം തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് നിര്‍ബന്ധമാണെന്നും കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, കോവിഡ് സാഹചര്യം കണക്കിലെടുത്ത് സ്ഥാനാര്‍ഥികളുടെ പ്രചാരണ ചിലവിന്റെ പരിധി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
നിയമ മന്ത്രാലയവുമായി ആലോചിച്ചാവും തിരഞ്ഞെടുപ്പ് കമ്മീഷന് പ്രചാരണ ചിലവ് ഉയര്‍ത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ബിഹാറില്‍ ഒക്ടോബറിലോ നവംബറിലോ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്നതിനിടെയാണ് തിരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്ക് പ്രത്യേക ക്യൂ ഏര്‍പ്പെടുത്താനുള്ള തീരുമാനം.
Content Highlights: Separate queue for Covid patients at polling booths in Bihar polls
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..