ചെങ്കോൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കു കൈമാറുന്നു | ഫോട്ടോ: ANI
ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ പുതിയ മന്ദിരത്തിൽ സ്ഥാപിക്കാനുള്ള ചെങ്കോൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി. തമിഴ്‌നാട്ടില്‍ നിന്നുള്ള തിരുവാടുതുറൈ അധീനത്തിന്റെ മേധാവിമാരാണ് ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ വെച്ച് പ്രധാനമന്ത്രിയ്ക്ക് ചെങ്കോല്‍ കൈമാറിയത്. പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനം ഞായറാഴ്ച നടക്കുന്നതിന് മുന്നോടിയായി ആയിരുന്നു കൈമാറ്റം.
തമിഴ്‌നാട് തഞ്ചാവൂരിലെ ശൈവമഠമായ തിരുവാടുതുറൈ അധീനത്തില്‍ നിന്നുള്ള പുരോഹിതർ ഡൽഹിയിലെത്തി പ്രധാനമന്ത്രിക്ക് ചെങ്കോല്‍ കൈമാറുകയായിരുന്നു. ചടങ്ങ് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ അലഹബാദിലെ വസതിയായ ആനന്ദഭവനില്‍ സൂക്ഷിച്ചിരുന്ന ചെങ്കോല്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിച്ചിരുന്നു. പാര്‍ലമെന്റ് ഉദ്ഘാടന ദിവസം പ്രധാനമന്ത്രിയ്ക്ക് ചെങ്കോല്‍ കൈമാറുമെന്നായിരുന്നു നേരത്തെ ഔദ്യോഗികമായി അറിയിച്ചിരുന്നത്.
സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്നതിനു മുമ്പ് അധികാര കൈമാറ്റമെന്ന രീതിയിൽ പ്രഥമപ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന് കൈമാറിയ ചെങ്കോലാണിത്. പാർലമെന്‍റിന്‍റെ പുതിയ മന്ദിരത്തിൽ രാജവാഴ്ചയുടെ ചിഹ്നമായ ചെങ്കോൽ സ്ഥാപിക്കുന്നതിനെതിരേ പ്രതിപക്ഷ കക്ഷികളിൽനിന്ന് കടുത്ത എതിർപ്പുയർന്നിരുന്നു. മോദി വീണ്ടും ചെങ്കോല്‍ ഏറ്റുവാങ്ങുന്നതോടെ അന്ന് ചരിത്രത്തിന്റെ ഭാഗമാകാതിരുന്ന സംഭവം ഔദ്യോഗിക ചരിത്രമായി രേഖപ്പെടുത്തുകയാണെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയത്.
Content Highlights: sengol handed over to pm modi ahead new parliament inauguration


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..