ബരാക്പുര്‍:  പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് 'ജയ് ശ്രീ റാം' എന്നെഴുതിയ 10 ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ അയക്കുമെന്നും കഴിയുമെങ്കില്‍ ഈ 10 ലക്ഷം പേരെയും അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിച്ച് ബി.ജെ.പി.എം.പി. അര്‍ജുന്‍ സിങ്. 

"ജയ് ശ്രീ റാം എന്ന നാമം ജപിച്ച 10 പേരെ അവര്‍ അറസ്റ്റ് ചെയ്തു. അതുകൊണ്ട് ഇപ്പോള്‍ ഞങ്ങള്‍ ജയ് ശ്രീ റാം എന്നെഴുതിയ 10 ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ മമതക്ക് അയക്കും. കഴിയുമെങ്കില്‍ അവര്‍ ഈ പോസ്റ്റ് കാര്‍ഡുകള്‍ അയച്ച 10 ലക്ഷം പേരെയും അറസ്റ്റ് ചെയ്യട്ടെ"- അര്‍ജുന്‍ സിങ് പറഞ്ഞു. 

ബുധനാഴ്ച മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാഹനവ്യൂഹത്തിന് നേരെ ജയ് ശ്രീ റാം നാമം ജപിച്ചെത്തിയ ബി.ജെ.പി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് പ്രതികരണവുമായി അര്‍ജുന്‍ സിങ് രംഗത്തെത്തിയത്. 

Content Highlights: 10 lakh jai sri ram written post cards, mamatha Banerjee, bjp MP