ബിജെപിയുമായി കൈകോര്‍ക്കുകയല്ലാതെ വേറെ പരിഹാരമില്ലെന്ന് ശിവസേനാ വിമതര്‍; 'മഹാ'നാടകം തുടരുന്നു


ബിജെപി സഖ്യം എന്ന ആവശ്യം വിമത എംഎല്‍എമാര്‍ മുന്നോട്ട് വെക്കുമ്പോള്‍ ഒരു കാരണവശാലും ബിജെപിയുമായി ചേരില്ലെന്ന നിലപാടാണ് ഉദ്ധവ് താക്കറേയുടേത്.

ഉദ്ധവ്‌ താക്കറെ, ഏക്‌നാഥ് ഷിന്ദേ

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി രണ്ടാമത്തെ ആഴ്ചയിലും തുടരുകയാണ്. വിമത നേതാവ് ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം സൃഷ്ടിച്ച പ്രതിസന്ധി ഏത് വഴിയിലും അവസാനിപ്പിക്കുകയെന്ന ലക്ഷ്യമാണ് പാര്‍ട്ടിക്കുള്ളത്. എന്നാല്‍, ശിവസേന നേതൃത്വവുമായി തങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ലെന്നും കോണ്‍ഗ്രസ് സഖ്യമാണ് വിമത നീക്കത്തിനുള്ള കാരണമെന്നും ചൂണ്ടിക്കാട്ടുകയാണ് ഷിന്ദേ പക്ഷം. ബിജെപിയുമായി സഖ്യത്തിലാവുകയെന്ന പരിഹാരമാണ് അവര്‍ നിര്‍ദേശിക്കുന്നത്.

ബിജെപി സഖ്യം എന്ന ആവശ്യം വിമത എംഎല്‍എമാര്‍ മുന്നോട്ട് വെക്കുമ്പോള്‍ ഒരു കാരണവശാലും ബിജെപിയുമായി ചേരില്ലെന്ന നിലപാടാണ് ഉദ്ധവ് താക്കറേയുടേത്. വിമത എംഎല്‍എ ദീപക് ദീപക് കേസര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഉദ്ധവിന് കത്തയക്കുകയും ചെയ്തു. അതിനിടെ വിമതരെ അനുനയിപ്പിക്കാന്‍ ശിവസേന എം.പിമാരുടെ നേതൃത്വത്തില്‍ നീക്കം നടക്കുന്നുണ്ട്. പാര്‍ട്ടിക്കൊപ്പമുള്ള എംപിമാരില്‍ അഞ്ച് പേര്‍ ഏക്നാഥ് ഷിന്ദേയുടെ മകനും ലോക്സഭ എംപിയുമായ ശ്രീകാന്ത് ഷിന്ദേയുമായി ചര്‍ച്ച നടത്തി.

പ്രശ്ന പരിഹാരത്തിന് ജൂലായ് 12 വരെ സുപ്രീം കോടതി സമയം നീട്ടിക്കൊടുത്ത പശ്ചാത്തലത്തില്‍ പ്രശ്നപരിഹാരം നീളുമെന്ന് ഉറപ്പാണ്. രണ്ടാഴ്ചയോളം സമയമുണ്ടെന്നിരിക്കെ പിളര്‍പ്പിലേക്ക് പോകുന്നത് ഒഴിവാക്കാനുള്ള ഊര്‍ജിതമായ ശ്രമമാണ് നടക്കുന്നത്. വിമതരെ അനുനയിപ്പിക്കാന്‍ എംപിമാരെ രംഗത്തിറക്കി ഷിന്ദേയുടെ മകനുമായി ചര്‍ച്ച നടത്തിയത് ഇതിന്റെ ഭാഗമായിട്ടാണ്. എന്നാല്‍ എന്‍സിപി സഖ്യത്തിന്റെ ഭാഗമായി നിന്നുകൊണ്ട് കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടാലുള്ള പ്രശ്നമാണ് വിമത എംഎല്‍എമാര്‍ ചൂണ്ടിക്കാണിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ ബിജെപി സഖ്യത്തിന്റെ ഭാഗമായി നില്‍ക്കണമെന്നും ഇല്ലെങ്കില്‍ വിജയിക്കാന്‍ കഴിയില്ലെന്നുമാണ് വിമതരുടെ നിലപാട്. കഴിഞ്ഞ നിയമഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് എംഎല്‍എമാരുണ്ടായത് ബിജെപി സഖ്യത്തിന്റെ ഭാഗമായി മത്സരിച്ചതിനാലാണ്. ജനവിധി പോലും ബിജെപി ശിവസേന സഖ്യം എന്ന പ്രതീക്ഷയിലായിരുന്നുവെന്നും എംഎല്‍എമാര്‍ ഓര്‍മിപ്പിക്കുന്നു.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ശിവസേന ബിജെപി സഖ്യം വേര്‍പിരിയുന്നതിലേക്ക് എത്തിച്ചതും. അതേസമയം ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇന്ന് ഹാജരാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. അലിബാഗില്‍ ഒരു പാര്‍ട്ടി യോഗത്തിലായതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നാണ് റാവത്തിന്റെ മറുപടി.

Also Read

ഷിന്ദേ മുഖ്യമന്ത്രിപദം നിരസിച്ചു, പിന്നീട് ...

Content Highlights: udhav thackeray, eknath shinde, shiv sena

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

08:25

'ദർശന' പാടിയും മലയാളം പറഞ്ഞും പഠിച്ചും വിജയ് ദേവരകൊണ്ടയും അനന്യയും

Aug 19, 2022


PMA Salam

ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിന് വഴി തെളിക്കും, തടയുമെന്ന്‌  ലീഗ്

Aug 19, 2022


sex

1 min

ഒന്നിലധികം ലൈംഗിക പങ്കാളികള്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്ക്; സര്‍വേയില്‍ കേരളവും

Aug 19, 2022

Most Commented