ഏക്നാഥ് ഷിന്ദെ | Photo: ANI
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ മഹാവികാസ് അഘാഡി സഖ്യം വിടണമെന്ന ആവശ്യം ആവർത്തിച്ച് വിമത എംഎൽഎമാർ. ഗുവാഹാത്തിയിൽ നിന്ന് എംഎൽഎമാർ മുംബൈയിലെത്തണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അഭ്യർഥിച്ചതിന് പിന്നാലെയാണ് എംഎൽഎമാർ മഹാവികാസ് അഘാഡി സഖ്യം വിടണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
ഈ ആഴ്ച തന്നെ മുംബൈയിലേക്ക് തിരിക്കാനാണ് വിമത എംഎൽഎമാരുടെ നീക്കം. മഹാവികാസ് അഘാഡി സഖ്യത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും എംഎൽഎമാർ ആവശ്യപ്പെട്ടു. അവിശ്വാസ പ്രമേയത്തിൽ ഉദ്ദവ് താക്കറെയെ പിന്തുണക്കില്ലെന്നും പ്രതിപക്ഷത്ത് ബിജെപിയാണെങ്കിൽ അവരെ പിന്തുണക്കുമെന്നും വിമത എൺഎൽഎമാർ വ്യക്തമാക്കി.
വിമത എംഎല്‍എമാരോട് മുംബൈയിലേക്ക് തിരിച്ചുവരാന്‍ താക്കറെ വീഡിയോ സന്ദശത്തില്‍ ആവശ്യപ്പെട്ടിരുന്നു. ശിവസേന മഹാ വികാസ് അഘാഡി സഖ്യം വിടാതെ തങ്ങളോട് തിരികെവരാന്‍ എങ്ങനെയാണ് അദ്ദേഹത്തിന് ആവശ്യപ്പെടാനാവുകയെന്ന് വിമത ഗ്രൂപ്പ് വക്താവും മുൻ മന്ത്രിയുമായിരുന്ന ദീപക് കെസർക്കാർ ചോദിച്ചു. അങ്ങനെയൊരു ആവശ്യത്തിൽ ഒരു യുക്തിയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ വിമതരായ 40 എംഎല്‍എമാര്‍ക്ക് ഉദ്ധവ് കത്തയച്ചിരുന്നു. ഗുവഹാത്തിയില്‍ ആഡംബരഹോട്ടലില്‍ കഴിയുന്ന എംഎല്‍എമാര്‍ തങ്ങളുടെ നേതാവായി ഷിന്ദേയെ അവരോധിച്ചതിനും ഭാവി തീരുമാനം കൈക്കൊള്ളുന്നതിന് ഷിന്ദേയെ അധികാരപ്പെടുത്തിയതിനും പിന്നാലെയായിരുന്നു ഇത്. മുംബൈയിലേക്ക് മടങ്ങിയെത്തണമെന്നാണ് ഉദ്ധവ്, വിമതഎംഎല്എമാരോട് ആവശ്യപ്പെട്ടത്. പ്രശ്നപരിഹാരത്തിന് ഒരു മാര്‍ഗം കണ്ടെത്താമെന്നും ഉദ്ധവ് കത്തില്‍ പറഞ്ഞിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..