അടിത്തറ തകരാൻ കാരണം ശിവസേന - എൻ.സിപി - കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് - പീയുഷ് ഗോയൽ


പീയുഷ് ഗോയൽ | Photo: ANI

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ശിവസേന - എൻ.സി.പി - കോൺഗ്രസ് പാർട്ടികളുടെ അവിശുദ്ധ കൂട്ടുകെട്ടാണ് സര്‍ക്കാരിന്റെ അടിത്തറ തകരാൻ കാരണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഇന്ത്യ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നിലവിലെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം പരാമർശം നടത്തിയത്.

സംസ്ഥാനത്ത് ഇത്തരത്തിൽ ഒരു ആശയപരമായ പാപ്പരത്വം ഇതിന് മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവിശുദ്ധമായ കൂട്ടുകെട്ടാണ് അടിത്തറ തകർത്തത്. ബാലാ സാഹേബ് താക്കറയുടെ പഴയകാല വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിൽ അദ്ദേഹം പറയുന്നത്; കോൺഗ്രസിനൊപ്പം സഖ്യമുണ്ടാക്കുന്നതിനേക്കാൾ നല്ലത് പാർട്ടിയെ (ശിവസേനയെ) പിരിച്ചു വിടുന്നതാണ് എന്നാണ്. പീയൂഷ് ഗോയൽ പറഞ്ഞു.

അതേസമയം വിമത എംഎൽഎമാരുമായി ഗുവാഹാത്തിയിലുള്ള ഏക്‌നാഥ് ഷിന്ദെ മുംബൈയിലേക്ക് തിരിക്കാനൊരുങ്ങുന്നതായാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല.

ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമത എംഎല്‍എമാരോട് മുംബൈയിലേക്കെത്താന്‍ വെല്ലുവിളിച്ചിരിക്കുകയാണ് ശിവസേന. തങ്ങള്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുമെന്നും വിമതര്‍ക്ക് മുന്നില്‍ തളരില്ലെന്നും സഞ്ജയ് റാവുത്ത് മാധ്യമങ്ങളോട് പറഞ്ഞു. 'അവര്‍ തെറ്റായ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. ഞങ്ങള്‍ അവര്‍ക്ക് മുംബൈയിലേക്ക് മടങ്ങാനുള്ള അവസരവും നല്‍കി. ഇപ്പോള്‍, ഞങ്ങള്‍ അവരെ മുംബൈയിലേക്ക് വരാന്‍ വെല്ലുവിളിക്കുന്നു', റാവത്ത് പറഞ്ഞു.

വിമതരോട് മുംബൈയിലേക്കെത്താന്‍ ഉദ്ധവ് താക്കറെ 24 മണിക്കൂര്‍ അന്ത്യശാസനം നല്‍കിയതായി ശിവസേന വൃത്തങ്ങളും അറയിച്ചു. നേരിട്ടുള്ള ചര്‍ച്ചകളും കൂടിക്കാഴ്ചയുമാണ് ഉദ്ധവ് താക്കറെ മുന്നോട്ട് വെക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ മുംബൈയിലേക്കെത്തിയില്ലെങ്കില്‍ വിമതരുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്കില്ലെന്നും അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉദ്ധവ് അറിയിച്ചു.

Content Highlights: Sena-NCP-Cong alliance unholy, was bound to fail - Piyush Goyal

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented