ഗാന്ധിക്കും നെഹ്‌റുവിനുമെതിരേ നുണപറഞ്ഞ് വ്യാജപ്രചാരണം നടത്തുന്നു; ബിജെപിക്കെതിരേ സോണിയ ഗാന്ധി


പാകിസ്താന്‍ രൂപീകരിക്കണമെന്ന മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലീം ലീഗിന്റെ ആവശ്യത്തിന് മുന്നില്‍ ജവഹര്‍ലാല്‍ നെഹ്‌റു വഴങ്ങിക്കൊടുക്കുകയായിരുന്നുവെന്നാണ് ബിജെപി ആരോപിച്ചിരുന്നത്. ഇതിനുപിന്നാലെയാണ് സോണിയാ ഗാന്ധി ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

സോണിയാ ഗാന്ധി | Photo: PTI

ന്യൂഡൽഹി: സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തെ സ്വാർത്ഥ തത്പരരായ സർക്കാർ നിസാരവത്കരിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ചരിത്രത്തെ വളച്ചൊടിക്കുന്നതിനെ ശക്തമായി എതിർക്കുന്നുവെന്ന് സോണിയാ ഗാന്ധി പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ 75 വർഷക്കാലത്തെ നേട്ടത്തേയും സ്വാതന്ത്യ സമര സേനാനികളുടെ ത്യാഗത്തേയും നിലവിലുള്ള സർക്കാർ അംഗീകരിക്കാൻ തയ്യാറല്ലെന്നും സോണിയാ ഗാന്ധി ആരോപിച്ചു.

കഴിഞ്ഞ 75 വർഷക്കാലം രാജ്യം ഒരുപാട് നേട്ടങ്ങൾ കൈവരിച്ചു, എന്നാൽ സ്വാർത്ഥതമാത്രം കൈമുതലാക്കിയ നിലവിലെ സർക്കാർ രാജ്യത്തിന്റെ നേട്ടങ്ങളേയും നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ സത്യാഗത്തേയും അംഗീകരിക്കാൻ തയ്യാറല്ല. രാഷ്ട്രീ താൽപ്പര്യത്തിനുവേണ്ടി ചരിത്രത്തെ വളച്ചൊടിക്കുകയും മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, സർദാർ വല്ലാഭായ് പട്ടേൽ, അബ്ദുൽ കലാം ആസാദ് തുടങ്ങിയവർക്കെതിരെ നുണകളുടെ അടിസ്ഥാനത്തിൽ വ്യാജ പ്രചരണങ്ങൾ നടത്തുകയും ചെയ്യുകയാണ്. ഇതിനെ കോൺഗ്രസ് ശക്തമായി എതിക്കുന്നുവെന്നും സോണിയാ ഗാന്ധി പറഞ്ഞു.

ഇന്ത്യാവിഭജനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ജവഹർലാൽ നെഹ്റുവിനെ ലക്ഷ്യമിട്ട് ബി.ജെ.പി. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൻതോതിലുള്ള പ്രചാരണങ്ങൾ നടത്തിയിരുന്നു. 1947-ലെ ഇന്ത്യാ വിഭജനത്തേക്കുറിച്ചുള്ള പാര്‍ട്ടിയുടെ കാഴ്ചപ്പാടുകള്‍ വിവരിക്കുന്ന ഏഴ് മിനിറ്റുള്ള വീഡിയോയാണ് പുറത്തുവന്നത്. പഴയ ദൃശ്യങ്ങളും ചിത്രങ്ങളും ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്ന വീഡിയോയില്‍ പാകിസ്താന്‍ രൂപീകരിക്കണമെന്ന മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലീം ലീഗിന്റെ ആവശ്യത്തിന് മുന്നില്‍ ജവഹര്‍ലാല്‍ നെഹ്‌റു വഴങ്ങിക്കൊടുക്കുകയായിരുന്നുവെന്നാണ് ആരോപിച്ചിരുന്നത്. ഇതിനുപിന്നാലെയായിരുന്നു സോണിയാ ഗാന്ധി ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

Content Highlights: Self-obsessed govt hell-bent on trivialising freedom fighters’ sacrifices: Sonia Gandhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented