വെയിറ്റര്‍മാരുടെ കാവിവസ്ത്രം മതത്തെ അവഹേളിക്കല്‍; രാമായണ്‍ എക്സ്പ്രസ് തടയുമെന്ന് സന്ന്യാസിമാര്‍


രാമായൺ എക്സ്പ്രസിലെ ജീവനക്കാർ | Photo: PTI

ന്യൂഡല്‍ഹി: രാമായണ്‍ എക്‌സ്പ്രസിലെ ജീവനക്കാര്‍ കാവി നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് തുടര്‍ന്നാല്‍ ട്രെയിന്‍ തടയുമെന്ന് ഉജ്ജയിനില്‍ നിന്നുള്ള സന്യാസിമാര്‍. ജീവനക്കാര്‍ കാവിവസ്ത്രം ധരിക്കുന്നത് ഹിന്ദുമതത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്നും സന്ന്യാസിമാര്‍ ആരോപിക്കുന്നു.

രാമായണ്‍ എക്‌സ്പ്രസിലെ ജീവനക്കാര്‍ കാവിയൂണിഫോം ധരിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഉജ്ജയിന്‍ അഖാഡ പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറി അവ്‌ദേശ്പുരി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കാവി യൂണിഫോം പിന്‍വലിച്ചില്ലെങ്കില്‍ ഡിസംബര്‍ 12ന് ഡല്‍ഹിയില്‍ രാമായണ്‍ എക്‌സ്പ്രസ് തടയുമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.'രാമായണ്‍ എക്സ്പ്രസില്‍ കാവി നിറത്തില്‍ വസ്ത്രം ധരിച്ച് വെയിറ്റര്‍മാര്‍ ഭക്ഷണം വിളമ്പുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തി ഞങ്ങള്‍ രണ്ട് ദിവസം മുമ്പ് റെയില്‍വേ മന്ത്രിക്ക് കത്തെഴുതിയിരുന്നു. സന്യാസിമാര്‍ക്ക് സമാനമായ കാവി വസ്ത്രവും തലപ്പാവും രുദ്രാക്ഷ മാലകളും ധരിക്കുന്നത് ഹിന്ദു മതത്തിനും അതിന്റെ ദര്‍ശനങ്ങള്‍ക്കും അപമാനമാണെന്ന് അവ്‌ദേശ്പുരി പറയുന്നു.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കില്‍ ഇരുന്നു ട്രെയിന്‍ തടയുമെന്നും അവ്‌ദേശ്പുരി പറഞ്ഞു. ഹിന്ദു മതത്തിന്റെ സംരക്ഷണത്തിന് ഇത് ആവശ്യമാണെന്നും അവ്‌ദേശ്പുരി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ആദ്യത്തെ രാമായണം സര്‍ക്യൂട്ട് ട്രെയിന്‍ നവംബര്‍ 7-നാണ് സഫ്ദര്‍ജംഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 17 ദിവസത്തെ യാത്ര ആരംഭിച്ചത്. രാമന്റെ ജീവിതവുമായി ബന്ധപ്പെട്ട 15 വ്യത്യസ്ത സ്ഥലങ്ങളിലേക്കാണ് രാമായണ്‍ എക്‌സ്പ്രസ് ഭക്തരുമായി സര്‍വീസ് നടത്തുന്നത്.

Content Highlights: Seers threaten to stop Ramayan Express if waiters’ dress code not changed


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented