സുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞ് അമിത് ഷായ്ക്കൊപ്പം പരിപാടികളിൽ പങ്കെടുത്തു; മുംബൈയിൽ ഒരാൾ അറസ്റ്റിൽ


അറസ്റ്റിലായ ഹേമന്ത് ആന്ധ്രാപ്രദേശിലെ ഒരു എം.പിയുടെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് പോലീസ് പറയുന്നു.

അമിത് ഷാ | Photo: ANI

മുംബൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മുംബൈ സന്ദർശനത്തിനിടെ ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. സംഭവത്തിൽ ഹേമന്ത് പവാർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഇയാൾ അമിത് ഷായ്ക്കൊപ്പം കൂടെക്കൂടുകയായിരുന്നുവെന്നാണ് വിവരം. അതീവസുരക്ഷയുള്ളിടങ്ങളിലടക്കം ഇയാൾ പ്രവേശിച്ചതായാണ് വിവരം.

അറസ്റ്റിലായ ഹേമന്ത് ആന്ധ്രാപ്രദേശിലെ ഒരു എം.പിയുടെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് പോലീസ് പറയുന്നു. ആഭ്യന്തരമന്ത്രാലയത്തിന്റെ ഐ.ഡി. കാർഡ് ധരിച്ചു കൊണ്ടായിരുന്നു ഇയാൾ പരിപാടികളിൽ പങ്കെടുത്തിരുന്നത്. അതുകൊണ്ട് തന്നെ ആർക്കും സംശയം തോന്നിയിരുന്നില്ല. അമിത് ഷായുടെ സന്ദർശനം ബുധനാഴ്ച അവസാനിച്ചിരുന്നു. എന്നാൽ സുരക്ഷാ വീഴ്ച ഇന്നാണ് അറിയുന്നത്.

ഇയാൾ സുരക്ഷാ ക്രമീകരണങ്ങളുടെ മേൽനോട്ടക്കാരനെ പോലെയായിരുന്നു പെരുമാറിയിരുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.

അമിത് ഷാ പങ്കെടുത്ത രണ്ട് പരിപാടികളിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. കൂടാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെയുടേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെയും വീടിന് പുറത്തും ഇയാൾ ഉണ്ടായിരുന്നു. സംശയം തോന്നിയ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ മുംബൈ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

അന്വേഷണത്തിൽ ഇയാളുടെ പേര് സുരക്ഷാ ഉദ്യോഗസ്ഥരുടെ ലിസ്റ്റിൽ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചു ദിവസത്തേക്ക് പവാറിനെ കസ്റ്റഡിയിൽ വിട്ടു.

Content Highlights: Security Lapse During Amit Shah's Mumbai Visit


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented