രാഹുൽ ഗാന്ധി | ഫോട്ടോ: ANI
ന്യൂഡല്‍ഹി: സുരക്ഷാ പ്രശ്‌നത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തത്ക്കാലികമായി നിര്‍ത്തിവെച്ചു. ജമ്മുകശ്മീരിലെ ബെനിഹാലില്‍വെച്ചാണ് യാത്ര നിര്‍ത്തിയത്. സുരക്ഷ ഉറപ്പാക്കിയശേഷമേ യാത്ര പുനരാരംഭിക്കുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയോടെ യാത്ര കശ്മീര്‍ താഴ്‌വരയിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പാണ് ബെനിഹാലില്‍വെച്ച് നിര്‍ത്തിയത്. ഇതോടെ രാഹുലിനെ കാറിലേക്കും മാറ്റി.
സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ യാത്ര പുനരാരംഭിക്കുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. യാത്ര തുടരാന്‍ രാഹുല്‍ ആഗ്രഹിച്ചാലും ഞങ്ങള്‍ അത് അനുവദിക്കില്ലെന്നും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവിടെയെത്തിയശേഷമേ യാത്ര പുനരാരംഭിക്കുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: security lapse, bharat jod yathra stopped in jammu and kashmir
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..