Photo : Twitter | @AvanishSharan
ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ ഏപ്രില്‍ ആദ്യം ട്വിറ്ററില്‍ ഒരു ഫോട്ടോ ഷെയര്‍ ചെയ്തു. ഫോട്ടോ വൈറലായി എന്നു മാത്രമല്ല ദിവസങ്ങള്‍ക്ക് ശേഷവും ആ ഫോട്ടോയിലെ നായകനെ അഭിനന്ദിച്ച് കമന്റുകള്‍ വന്നു കൊണ്ടിരിക്കുകയാണ്.
എടിഎം മെഷിനരികെ ഇരുന്ന് പഠിക്കുന്ന ഒരു സെക്യൂരിറ്റിക്കാരന്റെ ചിത്രമാണ് അവനീഷ് ശരണ്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. രാത്രി ജോലിക്കിടെ കൗണ്ടറിനുള്ളില്‍ നിലത്ത് തുണി വിരിച്ച് അതിലിരുന്നാണ് ആ യുവാവിന്റെ പഠനം.
"കനലെല്ലായിടത്തുമുണ്ടാവാം, പക്ഷെ അത് അഗ്നിയായി ജ്വലിക്കുന്നതിലാണ് കാര്യം". ഫോട്ടോ ട്വീറ്റ് ചെയ്ത് അവനീഷ് കുറിച്ചു. തന്റെ കൃത്യനിര്‍വഹണത്തെ കുറിച്ചും വിദ്യാഭ്യാസമൂല്യത്തെ കുറിച്ചും വ്യക്തമായ ധാരണയുള്ള ഒരു ചെറുപ്പക്കാരനെ വിശേഷിപ്പിക്കാന്‍ ഇതിലധികം എന്താണ് കുറിക്കേണ്ടത്.
ഫോട്ടോയിലുള്ള ആളുടെ പേരോ സ്ഥലമോ ട്വീറ്റില്‍ വ്യക്തമല്ല. എന്നാല്‍ ഫോട്ടോ സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തു. ആ യുവാവാവിന്റെ നിശ്ചദാര്‍ഢ്യത്തെ അഭിനനന്ദിക്കുക മാത്രമല്ല നിരവധി പേര്‍ യുവാവിനെ സഹായിക്കാന്‍ മുന്നോട്ടു വരികയും ചെയ്തു.
Content Highlights: Security Guard at an ATM Counter Studies on Ground near the Machine Viral Photo
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..