റായ്പുര്‍: ഛത്തീസ്ഗഢില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴു മാവോവാദികള്‍ കൊല്ലപ്പെട്ടു. നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു. രാജ്‌നന്ദ്ഗാവ് ജില്ലയിലെ സിതാഗോതയില്‍ ശനിയാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് സംഭവം. 

ബാഘ്‌നദി പോലീസ് സ്‌റ്റേഷനു കീഴില്‍ വരുന്ന മേഖലയാണിവിടം.മാവോവാദി വിരുദ്ധ ഓപ്പറേഷനു പുറപ്പെട്ട ഡിസ്ട്രിക് റെവന്യൂ ഗാര്‍ഡ് സംഘമാണ് മാവോവാദികളുമായി ഏറ്റുമുട്ടിയത്. 

ഇതിനോടകം ഏഴു മാവോവാദികളുടെ മൃതദേഹങ്ങളും ഒരു എ കെ 47 തോക്കുള്‍പ്പെടെയുള്ള ആയുധങ്ങളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തതായി മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍സ് ഡി ഐ ജി പി സുന്ദര്‍രാജ് പറഞ്ഞു. 

content highlights: seven maoists killed in chhattisgarh