Photo: Mathrubhumi
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെടുത്തിയ ശേഷം മാത്രം സുരക്ഷാ പരിശോധന നടത്തിയാല്‍ മതിയെന്ന് തമിഴ്‌നാട്. പാര്‍ലമെന്റ് പാസ്സാക്കിയ നിയമ പ്രകാരം അണക്കെട്ടിന്റെ സുരക്ഷാ പരിശോധന 2026നകം പൂര്‍ത്തിയാക്കിയാല്‍ മതിയെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി.
2021ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമപ്രകാരം അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ച പരിശോധന ഉടമസ്ഥരായ സംസ്ഥാനങ്ങള്‍ നടത്തണം. ആദ്യ സുരക്ഷ പരിശോധന നിയമം പാസ്സാക്കി അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നടത്തിയാല്‍ മതി. അതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ പരിശോധന പൂര്‍ത്തിയാക്കാന്‍ നാല് വര്‍ഷം കൂടിയുണ്ടെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടുണ്ട്.
അണക്കെട്ടിന്റെ ഉടമകളായ തങ്ങളാണ് സുരക്ഷ പരിശോധന നടത്തേണ്ടതെന്നും സത്യവാങ്മൂലത്തില്‍ തമിഴ്‌നാട് പരാമര്‍ശിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ദ്ധര്‍ അടങ്ങിയ സ്വതന്ത്ര സമിതിയാകണം അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തേണ്ടതെന്നാണ് കേരളത്തിന്റെ നിലപാട്.
2006ലും, 2014ലും സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരുവുകളില്‍ അണക്കെട്ടില്‍ ബലപ്പെടുത്തല്‍ നടപടികള്‍ നടത്താമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മുല്ലപ്പെരിയാര്‍ ഡാമും, ബേബി ഡാമും ബലപ്പെടുത്തുന്നതിനുള്ള നടപടികള്‍ കേരളം തടസ്സപ്പെടുത്തുന്നുവെന്നും തമിഴ്‌നാട് സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലത്തില്‍ ആരോപിച്ചിട്ടുണ്ട്.
Content Highlights: security check is sufficient only after strengthening Mullaperiyar dam says Tamil Nadu Government
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..