പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോയ്ക്കിടെ സുരക്ഷാവീഴ്ച; യുവാവ് തൊട്ടടുത്തെത്തി | VIDEO


Photo: Screen grab from a video shared by ANI

ഹുബ്ബളി: കര്‍ണാടകയിലെ ഹുബ്ബളിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്‌ഷോയ്ക്കിടെ സുരക്ഷാ വീഴ്ച. സുരക്ഷാ വേലി മറികടന്ന് തൊട്ടടുത്തെത്തിയ യുവാവ് പ്രധാനമന്ത്രിയെ ഹാരമണിയിക്കാന്‍ ശ്രമിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇയാളെ സുരക്ഷാ ജീവനക്കാരന്‍ പിടിച്ചുമാറ്റുന്നതും വീഡിയോയില്‍ ദൃശ്യമാണ്.

വിമാനത്താവളത്തില്‍ നിന്ന് നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ നടക്കുന്ന വേദിയിലേക്കുള്ള യാത്രയിലായിരുന്നു മോദി. ഇതിനിടെ ഒരു യുവാവ് മാലയുമായി മോദി സഞ്ചരിച്ച വാഹനത്തിനരികിലേക്ക് ഓടിയടുക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ ഇയാള്‍ക്ക് മോദിക്ക് മാലയിടാനായില്ല. എങ്കിലും ഇയാളുടെ കയ്യിൽ നിന്ന് പ്രധാനമന്ത്രി മാല വാങ്ങുകയും വാഹനത്തിന് മുകളിലേക്ക് എറിയുകയും ചെയ്തു.

ഹുബ്ബളിയിലെ റെയില്‍വേ സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. കര്‍ണാടക മുഖ്യമന്ത്രി ബസ്വരാജ് ബൊമ്മൈ, ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട്, കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, അനുരാഗ് സിങ് താക്കൂര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.

Content Highlights: Narendra Modi Road Show, Hubbali, National Youth Festival Inauguration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023

Most Commented