സുരക്ഷാവീഴ്ച രാഷ്ട്രീയനാടകമെന്ന് കോണ്‍ഗ്രസ്, മോദിയെ അപായപ്പെടുത്താന്‍ ശ്രമമെന്ന് ബി.ജെ.പി.


പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്ളൈഓവറിൽ കുടുങ്ങിയപ്പോൾ/ ട്വിറ്ററിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന ചിത്രം | Photo: ANI and twitter.com/PargatSOfficial

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍മാത്രം ശേഷിക്കേ, പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാകാര്യത്തില്‍ വീഴ്ചയുണ്ടായ വിഷയം രാഷ്ട്രീയമാക്കി ബി.ജെ.പി.യും കോണ്‍ഗ്രസും. സംസ്ഥാനസര്‍ക്കാരിന്റെ അറിവോടെ പ്രധാനമന്ത്രിയെ ശാരീരികമായി അപായപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് ബി.ജെ.പി. ആരോപിച്ചു. എന്നാല്‍, ഫിറോസ്പുരിലെ റാലിയില്‍ ജനപങ്കാളിത്തമില്ലെന്നുകണ്ട് സൃഷ്ടിച്ച രാഷ്ട്രീയനാടകമാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.

കേട്ടുകേള്‍വിയില്ലാത്ത രാഷ്ട്രീയനാടകമാണ് പഞ്ചാബില്‍ അരങ്ങേറിയതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. പഞ്ചാബിലെ ജനങ്ങള്‍ ബി.ജെ.പി.യെ തിരസ്‌കരിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലടക്കം ബി.ജെ.പി. തിരസ്‌കരിക്കപ്പെടും. അഞ്ചു സംസ്ഥാനങ്ങളില്‍ ഇല്ലാതാവുമെന്ന് ബി.ജെ.പി. ഭയക്കുകയാണെന്നും സുര്‍ജേവാല പറഞ്ഞു.

ഫിറോസ്പുരിലെ റാലിയില്‍ കസേരകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഇത്തരത്തിലുള്ള വീഡിയോകള്‍ കോണ്‍ഗ്രസ് അനുകൂല ട്വിറ്റര്‍ അക്കൗണ്ടുകള്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്നും റാലിയില്‍ ആളുകള്‍ ഉണ്ടായിരുന്നുവെന്നും ബിജെപി അനുകൂലികളും തിരിച്ചടിച്ചു. ഇത്തരത്തിലുള്ള വിഡിയോകള്‍ ബിജെപി അനുകൂല പ്രൊഫൈലുകളും ഷെയര്‍ ചെയ്യുന്നുണ്ട്.

എന്നാല്‍ ഫിറോസ്പുരിലെ റാലിക്കായി 70,000 കസേരകള്‍ നിരത്തിയെങ്കിലും 700 പേരാണ് എത്തിയതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയും പറഞ്ഞു. റോഡ് മാര്‍ഗമുള്ള യാത്ര പെട്ടെന്നാണ് നിശ്ചയിച്ചത്. ഹെലികോപ്റ്ററിലായിരുന്നു അദ്ദേഹം പോകേണ്ടിയിരുന്നത്. ഇതാണ് പ്രശ്‌നത്തിനിടയാക്കിയത്. സംഭവത്തെ രാഷ്ട്രീയവത്കരിക്കുന്നതില്‍നിന്ന് ബി.ജെ.പി. നേതാക്കള്‍ വിട്ടുനില്‍ക്കണമെന്നും ചരണ്‍ജിത് സിങ് ചന്നി ആവശ്യപ്പെട്ടു.

ജീവനോടെ ഭട്ടിന്‍ഡ വിമാനത്താവളത്തില്‍ എത്താന്‍ കഴിഞ്ഞതിന് നിങ്ങളുടെ മുഖ്യമന്ത്രിയെ നന്ദി അറിയിച്ചേക്കൂ എന്നാണ് പ്രധാനമന്ത്രി സംഭവത്തോട് പ്രതികരിച്ചത്. പ്രധാനമന്ത്രിയുടെ സുരക്ഷാകാര്യത്തില്‍ കൈവിട്ടനില അനുവദിക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. തങ്ങള്‍ പ്രധാനമന്ത്രിയോട് ചെയ്തതിന് കോണ്‍ഗ്രസ് ഉന്നതനേതൃത്വം രാജ്യത്തോട് മാപ്പുപറയണം. വീഴ്ചവരുത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ട്വിറ്ററില്‍ നല്‍കിയ പ്രസ്താവനയില്‍ അമിത് ഷാ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പില്‍ പരാജയം ഭയക്കുന്ന പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ പരിപാടികള്‍ അട്ടിമറിക്കാന്‍ എല്ലാ മാര്‍ഗങ്ങളും തേടുകയാണെന്ന് ബി.ജെ.പി. ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്ഡ ട്വിറ്ററില്‍ ആരോപിച്ചു. അതേസമയം, പ്രധാനമന്ത്രിയെ ശാരീരികമായി അപായപ്പെടുത്താനുള്ള ശ്രമമാണ് പഞ്ചാബില്‍ കോണ്‍ഗ്രസ് നടത്തിയതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

ഇതിനിടെ പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയില്‍ സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയെയും വിമര്‍ശിച്ച് സംസ്ഥാന കോണ്‍ഗ്രസ് കാമ്പയിന്‍ കമ്മിറ്റി ചെയര്‍മാനും പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമിറ്റി മുന്‍ പ്രസിഡന്റുമായ സുനില്‍ ത്ധാക്കര്‍ രംഗത്തെത്തി. ''ഇന്നു സംഭവിച്ചത് ഒട്ടും സ്വീകാര്യമായ കാര്യമല്ല. ഇത് പഞ്ചാബിന്റെ സ്വഭാവത്തിന് യോജിച്ചതല്ല. രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ഫിറോസ്പുരില്‍ ബി.ജെ.പി. റാലിയെ അഭിസംേബാധനചെയ്യാന്‍ പോവാനുള്ള വഴി ഉറപ്പുവരുത്തേണ്ടതായിരുന്നു. അങ്ങനെയാണ് ജനാധിപത്യം പാലിക്കപ്പെടേണ്ടത്.'' -അദ്ദേഹം പറഞ്ഞു.

സംഭവം ഇങ്ങനെ...

  • ഫിറോസ്പുര്‍ ജില്ലയിലെ ഹുസൈനിവാലിയിലുള്ള ദേശീയ രക്തസാക്ഷിസ്മാരകത്തിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്ററില്‍ പോകാനായിരുന്നു തീരുമാനം. കനത്തമഴക്കുശേഷവും കാലാവസ്ഥ മെച്ചപ്പെടാത്തതിനാല്‍ റോഡ് മാര്‍ഗം പോകാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. രണ്ടു മണിക്കൂറോളം വരുന്ന യാത്രയ്ക്ക് സുരക്ഷാ സംവിധാനങ്ങളൊരുക്കിയിട്ടുണ്ടെന്ന പഞ്ചാബ് പോലീസ് ഡി.ജി.പി.യുടെ ഉറപ്പില്‍ പ്രധാനമന്ത്രി യാത്ര ആരംഭിക്കുന്നു.
  • ഉച്ചയ്ക്ക് 12 മണി. രക്തസാക്ഷിസ്മാരകത്തിന് 30 കിലോമീറ്റര്‍ ദൂരെ, പിയരിയാന ഗ്രാമത്തിലെ ഫിറോസ്പുര്‍-മോഗ്ര റോഡിലെ മേല്‍പ്പാലത്തില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹമെത്തി.
  • കര്‍ഷകസമരക്കാര്‍ അപ്രതീക്ഷിതമായി റോഡ് തടയുന്നു. പ്രത്യേക സുരക്ഷാസംഘം മേല്‍പ്പാലത്തില്‍ വാഹനവ്യൂഹത്തിന് സുരക്ഷാവലയം തീര്‍ത്തു.
  • കൂടുതല്‍ പ്രതിഷേധക്കാര്‍ എത്താനുള്ള സാധ്യത മുന്നില്‍ക്കണ്ട് 20 മിനിറ്റിനുശേഷം യാത്രയും റാലിയും റദ്ദാക്കി പ്രധാനമന്ത്രി ഭട്ടിന്‍ഡ വിമാനത്താവളത്തിലേക്ക് മടങ്ങി. തുടര്‍ന്ന് ഡല്‍ഹിയിലേക്ക് പോയി.
  • പ്രധാനമന്ത്രിയുടെ സുരക്ഷാകാര്യത്തില്‍ കൈവിട്ടനില അനുവദിക്കാനാകില്ല. പഞ്ചാബിലെ സുരക്ഷാ വീഴ്ചയ്ക്ക് കോണ്‍ഗ്രസ് ഉന്നതനേതൃത്വം രാജ്യത്തോട് മാപ്പുപറയണം. വീഴ്ചവരുത്തിയവര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കണം
Content Highlights: Security breach a political drama, Modi returned due to thin crowd at rally Congress

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented