മുബൈ: മുംബൈയില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍  വീണ്ടും ലോക്ഡൗണ്‍  ഉണ്ടായേക്കുമോയെന്ന ആശങ്കയില്‍ കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ സ്വദേശത്തേക്ക് മടങ്ങുന്നു. 

കോവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച മുതല്‍ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തിലാണ് കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ സ്വദേശത്തേക്ക് മടങ്ങുന്നത്. 30 ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികളാണ് മുംബൈയില്‍ മാത്രമുളളത്.

 

Content Highlight: Second Lockdown: Migrant Workers Leave Mumbai