പങ്കജ് ചൗധരി
ചെന്നൈ: ചട്ടലംഘനം നടത്തിയതിന് അദാനി ഗ്രൂപ്പിന്റെ ചില കമ്പനികളില്‍ സെബി(സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യും കസ്റ്റംസ് അധികൃതരും അന്വേഷണം നടത്തുന്നതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഇന്ന് പാര്‍ലമെന്റില്‍ അറിയിച്ചു.
അതേസമയം എന്നുമുതലാണ് പരിശോധന ആരംഭിച്ചതെന്ന് വ്യക്തമല്ല. അദാനി ഗ്രൂപ്പിന്റെ ചില സ്ഥാപനങ്ങളെന്ന് പറഞ്ഞെങ്കിലും ഏതൊക്കെ സ്ഥാപനങ്ങളാണെന്നും മന്ത്രി വ്യക്തമാക്കിയില്ല. സെബിയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പാലിക്കാത്തതിന്റെ പേരിലാണ് അന്വേഷണം.
അതേസമയം തിങ്കളാഴ്ച അദാനി ഗ്രൂപ്പിന്റെ കമ്പനികളുടെ ഓഹരികളുടെ മൂല്യം 1.1 ശതമാനത്തിനും-4.8 ശതമാനത്തിനും ഇടയില്‍ കുറഞ്ഞു.
Content Highlights: sebi investigation in adani's companies
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..