-
വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഫ്‌ളാഗ് ഓഫ് ചെയ്ത കാശി-മഹാകാല്‍ എകസ്പ്രസില്‍ 'ശിവന്' സീറ്റ് മാറ്റിവെച്ച സംഭവത്തില്‍ വിശദീകരണവുമായി ഐ.ആര്‍.സി.ടി.സി. ഉദ്ഘാടന സര്‍വീസിന്റെ ഭാഗമായിട്ട് താത്കാലികമായി ഉണ്ടാക്കിയ സംവിധാനമാണെന്നാണ് ഐ.ആര്‍.സി.ടി.സി പറയുന്നത്.
ഉദ്ഘാടന വേളയില്‍ പുതിയ പദ്ധതിയുടെ വിജയത്തിനായി അനുഗ്രഹം തേടുന്നതിന് വേണ്ടിയുള്ള താത്കാലിക നടപടി ആയിരുന്നുവെന്ന് ഐആര്‍സിടിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കാശി-മഹാകാല്‍ എക്‌സ്പ്രസിന്റെ ബി-5 കോച്ചിലെ സീറ്റ് നമ്പര്‍ 64 ശിവ ആരാധനക്ക് വേണ്ടി മാറ്റിയിരുന്നു. ശിവന്റെ ചിത്രങ്ങളും പൂമാലയടക്കമുള്ള ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ റെയില്‍വേ പുറത്ത് വിട്ടതിന് പിന്നാലെ ഏറെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ടി.ടി.ആര്‍ പ്രതിഷ്ഠക്ക് മുമ്പില്‍ തീപ്പെട്ടി ഉരക്കുന്നതിന്റെ ചിത്രവുമുണ്ടായിരുന്നു. ട്രെയിനില്‍ തീപിടിക്കുന്ന വസ്തുക്കളുമായി യാത്ര ചെയ്യുകയോ കയറുകയോ ചെയ്യരുതെന്ന് റെയില്‍വേയുടെ തന്നെ നിയമമുള്ളപ്പോഴാണ് ഇത്. സാമൂഹിക മാധ്യമങ്ങളിലടക്കം ഇതിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നു.
മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന തീവണ്ടിയാണ് കാശി-മഹാകാല്‍ എക്സ്പ്രസ്. ഞായറാഴ്ചയാണ് വാരാണസില്‍ പ്രധാനമന്ത്രി തീവണ്ടി ഉദ്ഘാടനം ചെയ്തത്. ഫെബ്രുവരി 20 മുതല്‍ തീവണ്ടി ഓടിത്തുടങ്ങും.
Content Highlights: Seat Allotted to Lord Shiva on Kashi-Mahakal Express to Seek Blessings for Project: IRCTC


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..