എസ്.ഡി.പി.ഐക്കെതിരെയും നടപടി സാധ്യത; ധന ഇടപാട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നു


മാതൃഭൂമി ന്യൂസ്

പ്രതീകാത്മക ചിത്രം|ഫോട്ടോ:മാതൃഭൂമി

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനു പിന്നാലെ അവരുടെ രാഷ്ട്രീയ വിഭാഗമായ എസ്.ഡി.പി.ഐയുടെ പ്രവര്‍ത്തനം നിരീക്ഷിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. എസ്.ഡി.പി.ഐയുടെ ധന ഇടപാടുകള്‍ സംബന്ധിച്ചും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷണം നടത്തുന്നുണ്ട്.

2018 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ലഭിച്ച സംഭാവനകളെക്കുറിച്ച് എസ്.ഡി.പി.ഐ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. സംഘടനയുടെ ഓഡിറ്റ് ചെയ്യപ്പെട്ട അക്കൗണ്ടില്‍ ഇക്കാലയളവില്‍ ഒന്‍പത് കോടിയോളം രൂപ എത്തിയിട്ടുണ്ട്. 2020-21 വര്‍ഷത്തില്‍ 2.9 കോടി രൂപയും ലഭിച്ചു. എന്നാല്‍ കണക്കില്‍ കാണിച്ചത് 22 ലക്ഷം രൂപ മാത്രമാണ്. സംഭാവന നല്‍കിയവരുടെ പേരുവിവരങ്ങളും ലഭ്യമാക്കിയിട്ടില്ല.



2018 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ലഭിച്ച 11. 78 കോടി രൂപയില്‍ 10 കോടിയും കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിരോധിക്കപ്പെട്ട പി.എഫ്.ഐക്കുവേണ്ടി എസ്.ഡി.പി.ഐ അംഗങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ യുഎപിഎ പ്രകാരം നടപടിയെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

നിരോധനത്തിനു പിന്നാലെ പി.എഫ്.ഐയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ക്കെതിരേ കേന്ദ്ര ഏജന്‍സികള്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പി.എഫ്.ഐയുടെയും ദേശീയ ചെര്‍മാന്‍ ഒ.എം.എ സലാമിന്റെയും അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു.

Content Highlights: SDPI's Financial transactions are monitored by the Election Commission


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented