സിംഹത്തിന് രൗദ്രഭാവം തോന്നുന്നത് വൈഡ് ആംഗിള്‍ ചിത്രമായതിനാല്‍; വിവാദത്തില്‍ വിശദീകരണവുമായി ശില്‍പി


പാർലമെന്റിന് മുകളിൽ സ്ഥാപിച്ച അശോക സ്തംഭം, ശിൽപി സുനിൽ. photo: pti, ani

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമുച്ചയത്തിന് മുകളില്‍ സ്ഥാപിച്ച അശോക സ്തംഭത്തെ ചൊല്ലിയുള്ള വിവാദത്തില്‍ വിശദീകരണവുമായി ശില്‍പി. സാരാനാഥിലെ സ്തംഭത്തിന്റെ പ്രതിരൂപമാണ് പാര്‍ലമെന്റിന് മുകളില്‍ സ്ഥാപിച്ചതെന്നും ഇതില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും ശില്‍പി സുനില്‍ ദിയോറ പറഞ്ഞു. വൈഡ് ആംഗിള്‍ ഫോട്ടോ ആയതിനാലാണ് സിംഹത്തിന് രൗദ്ര ഭാവം തോന്നുന്നതെന്നും സുനില്‍ ദിയോറ വിശദീകരിച്ചു.

'പാര്‍ലമെന്റ് സമുച്ചയത്തിന് മുകളില്‍ സ്ഥാപിച്ച അശോക സ്തംഭത്തില്‍ ഒരുമാറ്റവും വരുത്തിയിട്ടില്ല. വൈഡ് ആങ്കില്‍ ഫോട്ടോ ആയതിനാലാണ് സിംഹത്തിന് രൗദ്ര ഭാവം തോന്നുന്നത്. അത്തരത്തില്‍ എടുത്ത ചിത്രങ്ങളാണ് വൈറലായത്'. സുനില്‍ ദിയോറ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

അശോക സ്തംഭത്തിലെ സിംഹങ്ങളുടെ രൂപഭാവമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. യഥാര്‍ത്ഥ ദേശീയ ചിഹ്നത്തിലെ സിംഹങ്ങള്‍ക്ക് സൗമ്യഭാവമാണ് ഉള്ളത്. എന്നാല്‍ പുതിയ പാര്‍ലമെന്റില്‍ സ്ഥാപിക്കാന്‍ പ്രധാനന്ത്രി അനാവരണം ചെയ്ത അശോകസ്തംഭത്തില്‍ സിംഹങ്ങള്‍ക്ക് രൗദ്ര ഭാവമാണെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിലും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Content Highlights: sculptor sunil deore counters allegations of change in ashoka stambh

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented