ഡല്‍ഹിയില്‍ വോട്ടെടുപ്പിനിടയില്‍ എഎപി പ്രവര്‍ത്തകന്റെ മുഖത്തടിക്കാനൊരുങ്ങി അല്‍ക


-

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിനിടയില്‍ എഎപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. എഎപി പ്രവര്‍ത്തകരും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അല്‍ക ലാംബയും തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കാലാശിച്ചത്. അല്‍ക എഎപി പ്രവർത്തകന്റെ മുഖത്തടിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.

മന്‍ജു ക ടിലയ്ക്ക് സമീപമുള്ള പോളിങ് ബൂത്തിന് മുന്നില്‍വെച്ചായിരുന്നു സംഭവം. വാക്കുതര്‍ക്കം കൈയാങ്കളിയിലെത്തിയതോടെ പോലീസ് വിഷയത്തില്‍ ഇടപെടുകയും അല്‍ക പരാതി ഉന്നയിച്ചതോടെ എഎപി പ്രവര്‍ത്തകനെ പോലീസ് പിടിച്ചുമാറ്റുകയും ചെയ്തു.

ഇതുസംബന്ധിച്ച് എഎപി തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കുമെന്ന് എഎപി വക്താവ് സഞ്ജയ് സിങ് അറിയിച്ചു.

'പോളിങ് ബൂത്തില്‍ നിന്ന് പുറത്തുവരുമ്പോള്‍ അകത്ത് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനുമായി എഎപി സ്ഥാനാര്‍ഥി വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതാണ് ഞാന്‍ കണ്ടത്. ആ സമയത്ത് എഎപി പ്രവര്‍ത്തകനായ ഹര്‍മേഷ് മോശമായ ഭാഷയില്‍ എനിക്കെതിരെ സംസാരിച്ചു. അദ്ദേഹത്തെ പെട്ടെന്ന് അറസ്റ്റ് ചെയ്ത പോലീസിന് ഞാന്‍ നന്ദി അറിയിക്കുന്നു.'- അല്‍ക പറഞ്ഞു.

ചാന്ദ്‌നി ചൗക്ക് എംഎല്‍എ ആയിരുന്ന അല്‍ക കെജ്രിവാളുമായി ഉണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്നാണ് എഎപി വിടുന്നത്. ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് ഇവര്‍ ചാന്ദ്‌നി ചൗക്കില്‍ നിന്ന് ജനവിധി തേടുന്നത്.

Content Highlights: Scuffle breaks out between AAP and Congress workers

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented