പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി
ബെംഗളൂരു: വളരെയധികം തിരക്കുള്ള ബെംഗളൂരു പോലെയൊരു നഗരത്തില്‍ അരുണ്‍ കുമാറും അദ്ദേഹത്തിന്റെ സെക്കന്‍ഡ് ഹാന്‍ഡ് സ്‌കൂട്ടറും ആരുടേയും ശ്രദ്ധയാകര്‍ഷിക്കാന്‍ വഴിയില്ല. ഗതാഗതനിയമം ലംഘിച്ചതിന് വെള്ളിയാഴ്ച മടിവാല ട്രാഫിക് പോലീസ് അരുണ്‍ കുമാറിനെ തടഞ്ഞു നിര്‍ത്തിയതോടെ സംഗതിയാകെ മാറി. അരുണ്‍ കുമാറിന് പോലീസ് നല്‍കിയത് രണ്ട് മീറ്ററോളം നീളമുള്ള രണ്ട് കൊല്ലത്തെ പിഴയുടെ കണക്ക്.
ഹെല്‍മറ്റ് ധരിക്കാത്ത യാത്രക്കാരന്‍, ഉറപ്പിക്കാത്ത നമ്പര്‍ പ്ലേറ്റ്...തുടങ്ങി ഓരോന്നായി പിഴയിട്ടു തുടങ്ങിയ പോലീസിന്റെ മുന്നില്‍ തെളിഞ്ഞത് 77 ഓളം ഗതാഗത നിയമലംഘനങ്ങള്‍. ട്രാഫിക് സിഗ്നല്‍ തെറ്റിക്കലും ട്രിപ്പിളടിക്കലുമായിരുന്നു അധികവും. രണ്ട് കൊല്ലത്തെ പിഴയായി 42,500 രൂപ മൊത്തം പിഴത്തുക അരുണ്‍കുമാറിന് പോലീസ് എഴുതി നല്‍കി.
ഇത്രയും നീണ്ട കണക്കോ വലിയ പിഴത്തുകയോ ഒന്നും കണ്ട് അരുണ്‍കുമാര്‍ കുലുങ്ങിയില്ല. വിറ്റാല്‍ 30,000 രൂപ പോലും കിട്ടാത്ത വെറുമൊരു സെക്കന്‍ഡ് ഹാന്‍ഡ് സ്‌കൂട്ടറിന് ഫൈന്‍ അടയ്ക്കുന്നതില്‍ ഒരര്‍ഥവുമില്ലെന്നായി അരുണ്‍ കുമാറിന്റെ ഭാഷ്യം.
പോലീസ് വിട്ടില്ല, സബ് ഇന്‍സ്‌പെക്ടര്‍ ശിവരാജ് കുമാര്‍ അംഗാദിയും സംഘവും വാഹനം പിടിച്ചെടുത്തു. പിഴയടക്കാനുള്ള നോട്ടിസയക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പിഴയൊടുക്കിയില്ലെങ്കില്‍ സ്‌കൂട്ടര്‍ ലേലത്തില്‍ വില്‍ക്കുമെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു. ട്രാഫിക് നിയമം തെറ്റിച്ചതിന് പോലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി
Content Highlights: Scooterist slapped with Rs 42,500 fine for 77 traffic violations
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..