Photo - ANI
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജോതിരാദിത്യ സിന്ധ്യയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാഷ്ട്രീയ ഭാവിയെക്കുറിച്ച് ആശങ്കപ്പെട്ടാണ് തന്റെ പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് സിന്ധ്യ ആര്‍എസ്എസിനൊപ്പം ചേര്‍ന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണിത്. ഒരു ഭാഗത്ത് കോണ്‍ഗ്രസും മറുഭാഗത്ത് ബിജെപിയും ആര്‍എസ്എസും. സിന്ധ്യയുടെ പ്രത്യയശാസ്ത്രം എന്താണെന്ന് എനിക്കറിയാം. കോളേജ് കാലം മുതല്‍ എനിക്കൊപ്പമുണ്ടായിരുന്ന ആളാണ് സിന്ധ്യ. ബിജെപിയില്‍ സിന്ധ്യക്ക് ബഹുമാനം ലഭിക്കില്ലെന്നതാണ് യാഥാര്‍ഥ്യം. അവിടെ സിന്ധ്യ പറയുന്നതും അദ്ദേഹത്തിന്റെ മനസിലുള്ള കാര്യങ്ങളും വ്യത്യസ്തമായിരിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി ബുധനാഴ്ചയാണ് കോണ്‍ഗ്രസ് വിട്ട് സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നിരുന്നത്. രാഹുലിന്റെ ഏറ്റവും അടുത്ത സഹായി കൂടിയായ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ സമയവും ക്ഷമയുമാണ് ഏറ്റവും ശക്തിയുള്ള യോദ്ധാക്കള്‍ പോരാളികള്‍ എന്ന് കുറിച്ചുകൊണ്ട് കമല്‍നാഥിനും ജ്യോതിരാദിത്യ സിന്ധ്യയ്ക്കുമൊപ്പമുള്ള ചിത്രം രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ട്വറ്ററിലൂടെ പങ്കുവെച്ചിരുന്നു.
content highlights; Scindia left his ideology for political future, says Rahul Gandhi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..